Wednesday, December 22, 2010

സ്വപ്നാടകന്‍

ഞാന്‍ നടന്നോട്ടെ ? നിനക്കായി തീര്‍ത്ത സ്നേഹവും നെഞ്ചില്‍ പേറി ആ സ്നേഹത്തിന്റെ ആ ഭാണ്ടം ഇന്നെന്നെ വേദനിപ്പിക്കുന്നു .
എനിക്ക് കാണാം നിന്നെ അകലെ ആ കുന്നിന്റെ മുകളില്‍ ബട്ട്‌ എനിക്കെതന്‍ കഴിയുന്നില്ല ഞാന്‍ ഈ ഭാണ്ടവും പേറി അടുത്തടുത്ത്‌ എത്തും തോറും താന്‍ അകന്നകന്നു പോകുന്നു പറ്റില്ല ഈ സ്നേഹം ഇന്നെന്‍റെ മനസ്സിനെ കൊല്ലുന്നു എന്നിട്ടും ഞാന്‍ നോക്കുകയാണ് തന്‍റെ അടുത്തെത്താന്‍ പറ്റുന്നില്ല താന്‍ വളരെ അകലെയാണ് അതിനു ചുറ്റും മുള്ളുകളും പടപ്പുകളും ആണ് കഴിയുന്നില്ല ഞാന്‍ തോല്‍ക്കുന്നു ഇവിടെ എന്‍റെ സ്നേഹം നിന്നെ വീര്‍പ്പു മുട്ടിക്കുന്നു അകലെ നീ എന്നെ കയ്യാട്ടി വിളിക്കുന്നുണ്ട് പിന്നെയും ഞാന്‍ ഓടിയെത്താന്‍ നോക്കുകയാണ് അപ്പോളും നീ അകന്നു അകന്നു പോകുന്നതായി എനിക്ക് തോന്നുന്നു.
അന്നു നീ ബന്ധങ്ങളുടെ വേലിക്കെട്ടുകളില്‍ നീ കുരുങ്ങി കിടക്കുകയായിരുന്നു , അവ നിന്നെ വലിച്ചു കൊണ്ട് പോകുന്നതായി ഞാന്‍ കാണുന്നു ഞാന്‍ തടഞ്ഞു അവര്‍ക്ക് എന്നിലും കൂടുതല്‍ ശക്തി ഉണ്ടായിരുന്നു ഞാന്‍ തോറ്റു പോയി അവരായിരുന്നു ആ താഴ്വരങ്ങളിലൂടെ നിന്നെ വലിച്ചിഴച്ചു ആ മലയുടെ മുകളില്‍ ബന്ധിച്ചത്
എന്‍റെ കാലുകള്‍ മുള്ളുകള്‍ തറച്ചു നീറുന്നു പക്ഷെ നിന്നോടുള്ള സ്നേഹത്തില്‍ അതെനീക്കു അറിയാന്‍ കഴിഞ്ഞില്ല നീ മാത്രമയിരുന്നു എന്‍റെ മുന്നില്‍ നിന്റെ കാറ്റില്‍ പറക്കുന്ന മുടിയും എന്നെ വിളിക്കുന്ന കൈകളും മാത്രമായിരുന്നു ഇപ്പോള്‍ ഞാനറിയുന്നു എന്‍റെ കാലിന്റെ വേദന, അതിലും അധികമായി അന്നത്തെ അസ്തമയ സൂര്യന്‍ ചൊരിഞ്ഞ ചുവന്ന വെളിച്ചം എന്‍റെ ഹൃദയത്തെ വേദനിപ്പിച്ചു ഞാന്‍ സൂര്യനെ ശപിച്ചു'
, പിന്നെ കേണു പറഞ്ഞു എനിക്ക് തരൂ കുറച്ചു സമയം കൂടി ഇല്ല അതവന്‍ കേട്ടില്ല ഞാന്‍
തളര്‍ന്ന കാലുകളുമായി ആ ഭാണ്ടവും പേറി നിന്ന്റെ അടുക്കലെത്താന്‍ കഴിയാതെ വീണപ്പോള്‍ ഞാന്‍ കണ്ടു അന്നത്തെ പകലിനെ കൂടെ നീയും ഇരുളില്‍ മറഞ്ഞു മറഞ്ഞു പോകുന്നു., പിന്നെ ഞാന്‍ വീണും പിടഞ്ഞും ഒരു അനധനെ പോലെ കയറുകയാണ് ഈ മല അകലെ ഞാന്‍ കടന്നു വന്ന താഴ്വാരങ്ങളില്‍
വസന്തവും , ഗ്രീഷ്മവും , ശിശിരവും ഹേമന്തവും ,വര്‍ഷവും എല്ലാം കടന്നു പോയ്കൊണ്ടിരുന്നു
ഞാന്‍ ഒന്നുമറിഞ്ഞില്ല എന്‍റെ കണ്ണില്‍ ഇരുള്‍ മാത്രമായിരുന്നു ഇരുള്‍ മാത്രം നീ അകന്നകന്നിരുളില്‍ മറഞ്ഞപ്പോള്‍ എന്‍റെ കണ്ണിലെ വെളിച്ചവും എനിക്കന്യമായി എങ്കിലും ഞാന്‍ ഒന്ന് മുറുകെ പിടിച്ചു എന്‍റെ നെഞ്ചോടു ചേര്‍ത്ത് എന്‍റെ തളര്‍ന്ന കൈകള്‍ കൊണ്ട് ഭ്രാന്തമായ ആവേശത്തോടെ ആര്‍ക്കും കൊടുക്കില്ല എന്ന വാശിയോടെ എന്നും നിനക്ക് മാത്രമായി ഞാന്‍ കരുതിയ , എന്നും നിനക്ക് തരാന്‍ ഞാന്‍ സൂക്ഷിച്ച ആ സ്നേഹം , ഇന്നെന്‍റെ വിരലുകള്‍ ശോഷിച്ചിരിക്കുന്നു . മുടിയും തടിയും വളര്‍ന്നിരിക്കുന്നു , പല്ലുകംല്‍ കൊഴിഞ്ഞു വീണിരിക്കുന്നു , വസ്ത്രങ്ങള്‍ കീറി അഴുക്കുകള്‍ പുരണ്ടിരിക്കുന്നു . നിനക്കെന്നെ തിരിച്ചറിയാന്‍ കഴിയുമോ എന്നെനിക്കു ഉറപ്പില്ല എങ്കിലും ഞാന്‍ എന്‍റെ പ്രദീക്ഷയോടെ നിനക്കായി കാത്തിരിക്കയെങ്കിലും ചെയ്തോട്ടെ? എന്നെങ്കിലും നിനക്കായി എന്‍റെ കയ്യിലെ സ്നേഹത്തിന്റെ ഭാണ്ഡം താരമെന്ന സ്വപ്നവുമായി ..................... എങ്കിലും



sumesh kp
23-12-2010

Wednesday, October 27, 2010

കാലത്തിന്റെ നോക്കുകുത്തികള്‍

കടല്‍ ആര്‍ത്തു ചിരിക്കുകയായിരുന്നു
മൂഡരുടെ ലോകത്തെ നോക്കി എന്തൊക്കെയോ
ഉള്ളില്‍ വച്ചുള്ള ചിരി ആണത്
നിന്റെ മാലിന്യം പാറുന്ന എന്നെ നീ
കൊല്ലല്ലേ കൊല്ലല്ലേ എന്ന് കേഴുകയാണോ
ഞാന്‍ അത് നോക്കി നടക്കുകയായിരുന്നു
എന്‍റെ കാലടികള്‍ വലിച്ചു വലിച്ചു വച്ചു
നഗ്ന പാദനായി ആ പൊള്ളുന്ന വെയിലിനെ
തോല്പിക്കാന്‍ എന്ന പോലെ ഞാന്‍ നടന്നു കൊണ്ടേയിരുന്നു
അപ്പോള്‍ എന്‍റെ കണ്ണില്‍ കനലായിരുന്നു
എല്ലാം ദഹിപ്പിക്കാന്‍ കഴിവുള്ള അഗ്നിയില്‍
നിന്നുമുണ്ടായ കനല്‍ ആ അതെന്നെയും ദാഹിപ്പിക്കുന്നോ
ഞാന്‍ ചുറ്റും നോക്കി വെള്ളമാണ് കടല്‍ വള്ളം
കുടിക്കാന്‍ പറ്റാത്ത വെളളം
ഞാനെന്റെ കൈകള്‍ ചുരുട്ടി കുബിളാക്കി
ഒരു കുബിള്‍ കോരി ഞാന്‍ മൊത്തി കുടിച്ചു
എന്‍റെ പാവങ്ങള്‍ തീരുന്നു എന്ന് ഞാന്‍
എന്നോട് തന്നെ പറഞ്ഞു കോണ്ടേ ഇരുന്നു

ഇനിയും നടക്കണം തീരാത്ത നൊമ്പരവും പേറി അലയുന്ന
കടലിനു സാന്ത്വനവുമായി എനിക്ക് യാത്ര തുടരണം
എന്‍റെ ജരാനര കാലം കാണട്ടെ
എന്‍റെ പോയ്കാലുകള്‍ ആണെന്ന സത്യം
എന്‍റെ രഹസ്യമായി ഞാന്‍ മൂടി വക്കട്ടെ
കഴുകന്മാര്‍ വിലപിച്ചു പോകുന്ന നുറ്റാണ്ട്
എന്‍ പാപമെല്ലാം പേറി അലയട്ടെ

അപ്പോള്‍ ഞാന്‍ കേള്‍ക്കുന്ന ശങ്കൊലി
ഇനി ഞാന്‍ ചെല്ലട്ടെ ആ അടര്‍ കളത്തില്‍
വിധി ഏറ്റു മുട്ടുന്ന പോര്‍ക്കളത്തില്‍
അവിടെ ഞാന്‍ വെറുമൊരു കാല്‍ആളു മാത്രം

എന്‍റെ കൈകള്‍ നീ മുറിച്ചു മാറ്റുന്നുവോ
എന്‍റെ വീരാളി പട്ടു കവര്‍ന്നെടുക്കുന്നോ
എന്‍റെ വാള്‍ നീ പിടിച്ചു വാങ്ങിയാ
പരിച വാങ്ങി വലിച്ചെറിയൂ
ആയുധം ഇല്ലാത്ത പോരാളിയാണ് ഞാനിപ്പോള്‍
എന്‍റെ കണ്ണ് നീ ചൂഴ്ന്നെടുക്കൂ നീ
എന്‍റെ മാറ് നീ പിളര്‍ന്നു നോക്ക്
എന്‍റെ ഹൃദയം നീ പറിചെടുക്കൂ
ഇനി എന്‍റെ രക്തം നീ കുടിച്ചു കൊള്ളു
ഇനി ഉള്ള കബന്ദം ആ കഴുകന്മാര്‍ക്കായി
നീ തന്നെ വെട്ടി മുറിച്ചു നല്‍കൂ
അരുത് നീ എനിക്കായി ചിത ഒരുക്കല്ലേ
അരുത് നീ എനിക്കായി ബലി ഇടല്ലേ
ബാക്കി നിണം ഭൂമിയുടെ ദാഹം ഒടുക്കട്ടെ
എന്‍റെ അസ്ഥികള്‍ നരികള്‍ രുചിക്കട്ടെ
എന്‍റെ ശേഷ ക്രിയ ഋതുക്കള്‍ നടത്തട്ടെ

അപ്പോളും എന്‍റെ ആ ചൂഴ്ന്ന മിഴി ഉള്ള
എന്‍റെ ശിരസു നീ പൊക്കി വക്കൂ
കാലത്തിന് ദൃഷ്ടി പതിയതിരിക്കുവാന്‍
ഒരു നോക്കുകുത്തിയായി ഞാന്‍ നോക്കി നിക്കട്ടെ



സുമേഷ്

Tuesday, October 26, 2010

ജയിക്കാത്തവര്‍ ..ഒരിക്കലും

ജയിക്കാത്തവര്‍ ..ഒരിക്കലും

ഞാന്‍ ചിരിക്കുകയാണ് തുറന്നു കിടക്കുന്ന ജനല്‍ ചില്ലയിലൂടെ
എന്നെ നോക്കുന്നവരെ നോക്കി
അവരെല്ലാം ജയിക്കാന്‍ നോക്കുന്നവര്‍ ആയിരുന്നു
എന്നിട്ടോ എവിടെ ഒക്കെയോ തോറ്റവര്‍
വീണ്ടും വീണ്ടും അവര്‍ തോറ്റു കൊണ്ടേ ഇരുന്നു
ഞാനോ എന്നും തോല്‍വിയെ സ്നേഹിച്ചവന്‍
എനിക്ക് ജയങ്ങളോട് പുച്ഛം ആയിരുന്നു
ആവശ്യം ഇല്ലാത്തപ്പോള്‍ വിരുന്നിനെത്തുന്ന
വിളിക്കാത്ത അധിഥി അതായിരുന്നു എനിക്ക് എന്നും ജയങ്ങള്‍
തോല്‍വിയോ എന്‍റെ സന്തത സഹചാരിയും
എന്നിട്ടും ഒരിക്കലും എനിക്ക് മുഖം മൂടി വേണ്ടിവന്നില്ല
ഞാനാ തോല്‍‌വിയില്‍ പൊട്ടിചിരിച്ചു
ലോകം പൊയ്മുഖം അണിഞ്ഞ അവര്‍ക്കൊപ്പം
എന്നെ പരാജിതന്‍ എന്നു വിളിച്ചു
ഞാനോ ചിരിക്കാത്ത കറുത്ത മുഖമുള്ള അവരെ നോക്കി
എന്‍റെ നരച്ച താടിയില്‍ വെറുതെ വിരലോടിച്ചു
അകലത്തെ പുല്‍ മേടുകളിലെവിടെയോ കുറുനരികള്‍
ഒരിയിടുന്നുണ്ടായിരുന്നു അപ്പോള്‍
എന്‍റെ കാല്‍ക്കീഴിലെ മണ്ണില്‍ ദര്‍ഭ മുനകള്‍ കുരുക്കുന്നത് ഞാനറിഞ്ഞു
നനഞ്ഞ മണ്ണില്‍ ശവം തീനികള്‍ അലയുന്നതും

എന്‍റെ മുഷിഞ്ഞ കുപ്പായത്തിന്റെ കീശയില്‍
കിലുങ്ങുന്ന ചില്ലറ തുട്ടുകള്‍ മാത്രം
ഉറക്കം മാറാത്ത എന്‍റെ കണ്ണുകള്‍ പാതിയേ തുറക്കാന്‍ കഴിയുന്നുള്ളൂ
ഞാന്‍ എന്നിട്ടും ചിരിച്ചു പൊട്ടി പൊട്ടി ചിരിച്ചു
എവിടെയോ ഒരിരുണ്ട കോണില്‍ ഞാന്‍ കണ്ടു
എന്‍റെ സ്വപ്‌നങ്ങള്‍ പേടിച്ചു ഒളിച്ചു നില്‍ക്കുന്നത്
ഞാന്‍ നോക്കിയപ്പോള്‍ അവ കൂടുതല്‍ ഒളിക്കുന്നു
എന്‍റെ സ്വപ്നങ്ങള്‍ പോലും എന്നെ പേടിക്കാന്‍ തുടങ്ങി
എന്‍റെ മുറിക്കു വാതിലുകള്‍ ഇല്ലായിരുന്നു .
എനിക്ക് പേടി ഇല്ല പിന്നെന്തിനു വാതിലുകള്‍
അപ്പോളും ഞാന്‍ ഏകനായിരുന്നു
ഇന്നലെ അവിടുണ്ടായിരുന്ന അവസാനത്തെ കടവാവലും
മറ്റേതോ ദിക്കിലേക്ക് പറന്നു പോയി അവനും എന്നെ ...
ഇല്ല ചിലപ്പോള്‍ പുതിയ ഇണയെ കണ്ടെത്തി കാണും
ഞാന്‍ എന്‍റെ നാണയങ്ങള്‍ എണ്ണാം ഒരിക്കല്‍ കൂടി
എന്നും തെറ്റുന്ന എണ്ണം ഇന്നെങ്ങിലും ശരിയാകുമോ
ഇല്ല ശരി അയാള്‍ ഞാന്‍ വീണ്ടും ജയിക്കും .
ഇനിയും ഞാന്‍ കാത്തിരിക്കാം മറ്റൊരു
തോല്‍വിക്കായി കുനിഞ്ഞ ശിരസോടെ ..

Wednesday, August 4, 2010

ഒരിടത്ത് ഒരിടത്ത്

ഒരിടത്ത് ഒരിടത്ത്

ഒരു നാളീ ഇട വഴിയില്‍ ഞാന്‍ മറന്ന സ്വപ്‌നങ്ങള്‍
ഒരുനാളീ മര തണലില്‍ എന്‍ കൊഴിഞ്ഞ മോഹങ്ങള്‍
എന്നെവിടോ ഞാനറിയതാകന്ന ബന്ധങ്ങള്‍
കണ്ണീരിന്‍ നനവോടെ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍


ഇന്നിവിടെ കൂരിരുളില്‍ ഞാന്‍ ഏകാന്നെന്നോ
എന്‍ വഴിയില്‍ ഞാന്‍ കണ്ടാ മുഖങ്ങള്‍ ഒക്കെയും
ഇന്നേ ന്നെ അപരിചിതനായി തുറിച്ചു നോക്കുന്നു
ഞാന്‍ കണ്ട വെളിച്ച്മെല്ലാം കെട്ടു തുടങ്ങുന്നോ

എന്‍ ചുറ്റും നായകള്‍ പഞ്ഞടുക്കുന്നോ
അവരുടെ രുദ്രമാം ഇമകള്‍ തിളങ്ങുന്നു
നായ്‌ തന്‍റെ ശീല്കാരം എന്നടുതെതുന്നോ
ഒന്നും അറിയാതെ ഞാനെന്റെ കണ്ണടക്കട്ടെ

ഞാന്കണ്ട വഴികളില്‍ കത്തിയ ദീപമേ
എന്നെ മറക്കാത്ത നല്ല മുഖങ്ങളെ
എന്നെ കുറിച്ചെന്നും ഓര്‍ക്കണേ കാലമേ
എന്‍റെ കഥകളീ ലോകം മറന്നാലും
നീ എന്‍റെ കഥ നീ മറക്കരുതേ

സുമേഷ്

Friday, February 26, 2010

ഭ്രാന്തന്റെ ജല്പനം




കാലമേ എന്നെ മറന്നുപോയോ
ഏകാകിയാം ഈ ഭ്രാന്തനെ നീ
ലോകമേ നിന്നെ ഞാന്‍ നോക്കി ചിരിക്കട്ടെ
ഇന്നും മറക്കാത്ത നോവുമായി
നിന്റെയാ മൂടാത്ത കല്ലറക്കുള്ളില്‍ ഇന്നും
എന്‍ മോഹങ്ങള്‍ ജീവിച്ചിരിക്കുന്നു
അവിടെ നിന്‍ പീഡനം ഏറ്റു തളര്‍ന്നിട്ടു
അലറിക്കരയുന്നു കേള്‍ക്കുന്നു ഞാനത്
എവിടെ എന്‍ ഭാണ്ഡം നീ ഒളിച്ചു വച്ചു
അതിലുള്ള സ്വപ്‌നങ്ങള്‍ ആര്‍ക്കു നല്‍കി
നാളെ നിന്‍ ആര്‍ത്തി തന്‍ കണ്ണുകള്‍
എന്നെ വില്പനക്കായി ഖണ്ടിചെടുക്കുമോ?.


പായുന്നു ഞാന്‍ എന്‍റെ ഭാണ്ടാമില്ലാതെ,
മോഹവും, സ്വപ്നവും ഇല്ലാത്ത ഭ്രാന്തനായ്
അലറുന്നു ഞാന്‍ നിന്റെ ചുടല കളങ്ങളില്‍
ഉന്മാദ നൃത്തം ചവിട്ടി കൊണ്ടിപ്പോഴും
എന്‍റെ കണ്ണില്‍ നിന്നുയരുന്ന തീ അതില്‍
നിന്‍ മുല കാമ്പുകള്‍ ചുക്കി ചുളിയുന്നു
നിന്റെ വസ്ത്രങ്ങള്‍ കരിഞ്ഞു തുടങ്ങുന്നു
നിന്റെ ശിരസ്സും കനലായെരിയുന്നു
എന്‍റെ ശാപം അതിത്ര കഠിനമോ
അറിയാതെ ഇന്ന് ഞാന്‍ എന്നോട് ചോദിച്ചു
നിന്നിലെ മാതാവ്‌ മരിക്കുന്ന നേരമെന്‍
കണ്ണുകള്‍ ഞാന്‍ ഇന്നുറുക്കി അടക്കട്ടെ.

നിന്റെ മക്കള്‍ നിന്റെ ജടവുമായ്
തെരുവതില്‍ ആനന്ദ നൃത്തം ചവിട്ടുന്നു ഇപ്പോഴും
നിന്റെ ആ പണ്ടങ്ങള്‍ വീതിചെടുക്കുവാന്‍
വാളുകള്‍ തേടി അവര്‍ ഇന്നും അലയുന്നു
ഒരുവനെ കൊന്നിട്ട് വേണമാ വീതവും
തട്ടിയെടുക്കുവാന്‍ എന്ന് ചിന്തിക്കുന്നു
നിന്നെ വളര്‍ത്തിയ ദൈവങ്ങള്‍ എവിടെ ?
നിനക്കായി എഴുതിയ വേദങ്ങള്‍ എവിടെ?
എന്‍റെ ഭാണ്ഡത്തില്‍ നിന്നു നീ മോഷ്ടിച്ച സ്വപ്നങ്ങള്‍
എനിക്ക് തിരിച്ചു തന്നുടെ?

ഇനിയും എന്‍ യാത്രയില്‍ ദൂരങ്ങള്‍ ഒത്തിരി
നിന്‍ ചിത ഇപ്പോളും എരിയന്നത് കാണാം
കേള്‍ക്കുന്നുവോ ഒരു ചങ്ങല നാദം
എന്നെ നീ ബന്ദിച്ച ചങ്ങല കിലുങ്ങുന്നു.

എന്‍റെ മുടി ഞാന്‍ പിഴു തെറിയട്ടെ
നിന്റെ ആ കത്തുന്ന ചുടല കളം അതില്‍
എന്‍റെ ആ ഭാണ്ഡം തിരിച്ചു തന്നുടെ,
എന്‍റെ സ്വപ്‌നങ്ങള്‍ മടക്കി തരൂ
പകരമായ് ഞാന്‍ എന്‍റെ ഹൃദയം തരട്ടെ
അല്ലെങ്കില്‍ നോക്ക് നീ എന്‍റെ ഈ കണ്ണുകള്‍
ചൂഴ്ന്നെടുക്കൂ ഭ്രാന്തനു എന്തിനു കണ്ണുകള്‍

സ്വപ്നങ്ങള്‍ തേടി ഞാന്‍ ഇന്നും അലയുന്നു
കാലമേ നീ അത് എവിടെ ഒളിപ്പിച്ചു?.
സ്വപ്‌നങ്ങള്‍ ഇല്ലാത്ത ഈ ഭ്രാന്തന്റെ ജല്പനം
ഇന്നും അശരീരിയായി മുഴങ്ങുന്നു ........


സുമേഷ്

Tuesday, February 23, 2010

പടവുകളില്‍ കാത്തിരിക്കുന്നവര്‍

സന്ദ്യയുടെ നിഴല്‍ വീണു തുടങ്ങിയ ആ ജാലകത്തിലൂടെ അകലേക്ക്‌ നോക്കി ഞാന്‍ നിന്നു വീണ്ടും സന്ദ്യയെ ചുമ്പിച്ച സൂര്യന്റെ ചുണ്ടുകള്‍
കറുക്കാന്‍ തുടങ്ങിയിരിക്കുന്നു അവളുടെ വശീകരണത്തില്‍ അവന്‍ വീണ്ടും നിദ്രയിലേക്ക് വഴുതി വീഴാന്‍ പോവുകയാണ് . അത് കണ്ടായിരിക്കാം
അവനെ മൂകംയി പ്രണയിച് ആമ്പല്‍ മിഴികള്‍ കൂപ്പിയത് അപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും രണ്ടുകണ്ണീര്‍ തുള്ളികള്‍ ഇട്ടു വീണിരിക്കാം
എന്നും എല്ലാവര്‍ക്കും അങ്ങനെ ആയിരുന്നല്ലോ പ്രണയം എന്നും ഒരു നേര്‍ത്ത വേദനയയിരിക്കും അത് സൂര്യനെ പ്രണയിച്ച അമ്പലിന്റെ പോലെ, അല്ലെങ്ങിലോ അതൊരു വഞ്ചന ആവാം സൂര്യനെ ഉറക്കി ഇട്ടു ചന്ദ്രനായി തന്‍റെ കിടക്ക ഒരുക്കി കാത്തിരിക്കുന്ന സന്ദ്യയെപ്പോലെ .
എന്‍റെ ജീവിതം ഇതില്‍ ഏതായിരുന്നു ഞാന്‍ പിന്നിട്ട സ്വപനങ്ങളുടെ ഇടനാഴികളില്‍ ആരൊക്കെയോ വച്ചു നേടിയിട്ടും എടുക്കാന്‍ മറന്നു പോയ സ്നേഹം ,
ഞാന്‍ കടന്നു പോയ ഒഴിഞ്ഞ കാലത്തിന്റെ കല്‍ പടവുകളില്‍ ആര്‍ക്കു വേണ്ടിയോ കരുതി വച്ചിട്ട് കൊടുക്കാനാവാതെ ഉപേക്ഷിച്ച സ്നേഹം ഇന്നും സ്നേഹം അങ്ങനെ തന്നെ . പലപ്പോഴും ഏകാകിയായി കാത്തിരിക്കേണ്ടി വരുന്നു അല്ലെങ്ങില്‍ തിരക്കുകള്‍ക്കിടയില്‍ നഷ്ടപ്പെടുന്നു.

പരസ്പരം സ്നേഹിചിരുന്നിട്ടും പറയാന്‍ കഴിയാതെ എന്‍റെ സ്നേഹം കാണാതെ കടന്നു പോയ ആ പെണ്‍ കുട്ടി കാലത്തിന്റെ തെരോട്ടങ്ങള്‍ എന്നും ചവിട്ടി മെതിക്കാന്‍ ഇഷ്ടപ്പെട്ട സ്നേഹത്തിനു ഒരു ഇര കൂടി അതായിരുന്നോ അവള്‍ അറിയില്ല ഇന്നവള്‍ എവിടെ ആവാം അറിയില്ല ഇന്നും അവളുടെ ഓര്‍മ്മകള്‍ കടന്നു വന്ന വഴികള്‍ i




സുമേഷ്

Wednesday, February 17, 2010

പ്രയാണം

പ്രയാണം

അതെ എന്‍റെ യാത്ര ആണിത് ഞാന്‍ കുറെ കടന്നു പോയ വഴികള്‍ ജീവിതത്തിന്റെ പ്രയാണങ്ങളില്‍ കൈമോശം വന്ന

മഞ്ചാടികുരുക്കള്‍ തേടിയുള്ള യാത്ര . ഇന്നെന്‍റെ യാത്ര കാലത്തിന്റെ ഒറ്റപ്പെട്ട ഈ തുരുത്തില്‍ നിന്നാവട്ടെ അന്നു ഞാന്‍

ഏകനായിരുന്നു ഞാന്‍ യാത്ര തുടങ്ങുമ്പോള്‍ മുഷിഞ്ഞു നാറിയ ഷര്‍ട്ടും മുണ്ടും പോക്കറ്റിലെ മൂന്നു രൂപയും കയ്യില്‍

മുറുക്കിപിടിച്ച ഒരു തീപ്പെട്ടിയും അതിലെ ഒന്‍പതു കൊള്ളികളും മാത്രം ആയിരുന്നു എന്‍റെ സ്വന്തം .എങ്ങനെ ഞാന്‍ ഇങ്ങനെ

ആയി എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെ മോഹങ്ങള്‍ എല്ലാം കത്തുന്ന നാളത്തിന് ചുറ്റും കളിക്കുന്ന ഈയാം പാറ്റകളെ പോലെ ചിറകു

കരിഞ്ഞു വീണു. ജീവിതത്തിനെ ഇടനാഴികളിലൂടെ ഞാന്‍ കടന്നു പോകുമ്പോള്‍ എന്‍റെ മഞ്ചാടികുരുക്കള്‍ എവിടെ ആണ്

എനിക്ക് കൈ മോശം വന്നത് .


അമിയിലൂടെയയിരുന്നോ? അതോ വിധി അതെല്ലാം പല വേഷങ്ങളില്‍ ആടിപ്പാടി എന്നില്‍ നിന്നും കവര്ന്നെടുക്കുകയയിരുന്നോ ?

ആമി ആമിക്കൊരിക്കലും അതിനു കഴിയില്ല , ആമി ഞാന്‍ അവളെ അങ്ങനെ വിളിച്ചോട്ടെ എന്‍റെ വഴികളില്‍ ഏതോ

കല്പ്പടവിലെ വിശ്രമ വേളയില്‍ ഞാന്‍ മനപൂര്‍വം മറന്നു കളഞ്ഞ എന്‍റെ മാത്രമായിരുന്ന ആമി . അവള്‍ പാവം ആയിരുന്നു .

കണ്‍കളില്‍ സ്നേഹത്തിന്റെ മയില്‍‌പ്പീലി ആരും കാണാതെ എനിക്കായി മാത്രം ഒളിപ്പിച്ചിരുന്നവള്‍ എന്‍റെ ഇഷ്ടങ്ങള്‍ക്കായി

അവളുടെ സ്വപ്നങ്ങള്‍ കാലത്തിന്റെ ചവറ്റു കോട്ടകളില്‍ വലിച്ചെറിയുമ്പോള്‍ എന്‍റെ ഉള്ളിലെ വഞ്ചകന്റെ ചെന്നായുടെ

പോലുള്ള ദ്രംഷ്ടകള്‍ അവള്‍ കണ്ടിരുന്നില്ല അതോ വിധി അവള്‍ക്കു കല്പിച്ചിരുന്ന ശത്രു ഞാന്‍ ആയിരുന്നോ .



കോളേജ് ലൈഫ് അതിന്റെ വസന്തത്തിലൂടെ കടന്നു പോയ ഒരു ദിവസമാണ് ഞാന്‍ അവളെ കണ്ടത് എന്തോ എടുത്തു

പറയാന്‍ ഒന്നും ഇല്ലാത്ത ഒരു സാധാരണ പെണ്‍കുട്ടി എന്തോ എനിക്ക് അവളോടെന്തോ


പ്രത്യകത തോന്നി. പിന്നെ കാണുമ്പൊള്‍ ഒക്കെ അവളെ കാര്യമായി തന്നെ ശ്രദ്ദിച്ചു. അപ്പോള്‍ ഞാന്‍ അവളുടെ കണ്‍കളില്‍

ഒരു തിളക്കം കണ്ടു അതായിരുന്നു തുടക്കം, പിന്നെ എല്ലാം അവള്‍ ആയിരുന്നു


സ്നേഹത്തിന്റെ പടവുകള്‍ ഞങ്ങള്‍ മോഹതിന്ന്റെ ചിറകുകളില്‍ പറന്നു കയറി സ്വപ്നങ്ങളുടെ വെള്ളി വെളിച്ചത്തില്‍

എല്ലാം മറന്നു പ്രണയിച്ചു ഞങ്ങള്‍ ഒരുമിച്ചിരുന്ന പകലുകള്‍ക്ക്‌ നീളം ഇല്ലായിരുന്നു എന്ന് തോന്നി ഞങ്ങള്‍ ഒരുമിച്ചു നടന്ന

ഇടവഴികള്‍ അവസാനിക്കരുതെ എന്നവള്‍ ആഗ്രഹിച്ചിരിക്കാം ഞങ്ങള്‍ കണ്ട സിനിമകളില്‍ എല്ലാം ഞങ്ങളായിരുന്നു നായകനും

നായികയും അവളുടെ കൂടുകര്‍ക്കെല്ലാം അറിയുന്ന പ്രണയം അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കോളേജ് കഴിഞ്ഞും വീണ്ടും

കണ്ടു മുട്ടി ഐസ് ക്രീം പാര്‍ലരുകളും പാര്‍ക്കുകളും ഞങ്ങളുട സംഗമ സ്ഥലങ്ങള്‍ ആയി ഫോണുകള്‍ ഞങ്ങളുടെ

ഹംസങ്ങളായി .


കാലത്തിന്റെ കടിഞ്ഞാണ്‍ ഇല്ലാത്ത പാച്ചിലില്‍ ഞങ്ങളും ഇരകള്‍ ആയി അങ്ങനെ ആണ് ഞാന്‍ ആമിയെ തനിച്ചാക്കി ഞാന്‍

ഡല്‍ഹിയിലക്ക് പറിച്ചു നാട്ടപ്പെട്ടു അവിടെ എല്ലാം മാറ്റങ്ങള്‍ ആയിരുന്നു മൊബൈലും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാതെ

ചലിക്കാന്‍ പോലും മടിക്കുന്ന ഡല്‍ഹി അവിടെ ഞാനും ഒരാളായി അവിടെ ഞാന്‍ യാത്ര തുടങ്ങിയപ്പോള്‍ എനിക്ക് ആദ്യം

നഷ്ടപെട്ടത് ആമിയെ ആയിരുന്നു പ്രവീണ എന്നാ പേരില്‍ വിധി എന്‍റെ ആമിയെ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു , എന്നിട്ട്

എന്നെ കൊണ്ട് തന്നെ ആ മുഖത്ത് ചവിട്ടിച്ചു തുപ്പിച്ചു. ഇന്നും അവള്‍ അവസാനമടിച്ച മിസ്സ്‌ കാളിന്റെ റിംഗ് ടൂണ്‍ എന്‍റെ

ചെവിയില്‍ മുഴങ്ങുന്നു അണ്ണാ കണ്‍കളില്‍ നിന്നിട്ട കണ്ണ് നീര്‍ ചിലപ്പോള്‍ എന്‍റെ എന്‍റെ ഹൃദയത്തെ മരവിപ്പിചിരിക്കാം പിന്നെ

ഒരിക്കലും എനിക്കെന്റെ

ജീവിതത്തെ നേര്‍വരയില്‍ ആക്കാന്‍ കഴിഞ്ഞില്ല. അന്നു തുടങ്ങിയ നഷ്ടങ്ങള്‍ ഇന്നും തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു ഇന്നെന്റെ

ആമി ചിലപ്പോള്‍ ആ നഷ്ടത്തെ ഓര്‍ത്ത് സന്തോക്ഷിക്കുകയവാം

അവളെ സ്നേഹിക്കുന്ന ദൈവങ്ങള്‍ അവള്‍ക്കു നല്‍കിയ വരം അവാമത് . കാട്ടാളനില്‍ നിന്നു കുഞ്ഞാടിനെ രക്ഷിക്കാനായി

അവളുടെ ദൈവങ്ങള്‍ പ്രവീണയുടെ രൂപത്തില്‍ എന്നെ കളിപ്പിച്ചതവം.!


ഇന്നെന്റെ പകലുകള്‍ നീണ്ടതാണ് രാത്രികളും, ആ രാത്രികളില്‍ എന്‍റെ മന്സ്സിന്ന്റെ കടിഞ്ഞാണ്‍ പിടിച്ചു വാങ്ങാന്‍ വിധി പല

രൂപങ്ങളിലും ഭാവങ്ങളിലും എന്നെ വേട്ടയാടുകയാണ്


ഞാന്‍ രണ ഭൂമില്‍ തളര്‍ന്നു വീണ യോദ്ദാവിനെപ്പോലെ ചുറ്റും നോക്കുകയാണ് രക്ഷക്കായി , എന്‍റെ ആമിയുടെ കണ്ണില്‍ ഞാന്‍

കണ്ട ആ വെളിച്ചത്തിനായി .....

ആ അവസാനമായി എനിക്കൊരു ബീഡി തുണ്ട് കൂടി കിട്ടി എന്‍റെ അവസാന കൊള്ളിയും ഞാന്‍ കത്തിക്കുകയാണ് ഇനി എന്‍റെ

അന്വഷണം ബീഡി തുണ്ടുകള്‍ മാത്രമല്ല തീപ്പെട്ടി കൊള്ളികള്‍ക്കും കൂടി ആണ് അങ്ങനെ എന്‍റെ പ്രയാണം കൂടുതല്‍ കഠിനമാകുന്നു.

കൂടുതല്‍ കൂടുതല്‍ ...........



സുമേഷ്

Saturday, February 13, 2010

ചില്ലകള്‍ നഷ്ടപ്പെട്ടവര്‍

Here is my heart, it is yours so take it,
Treat it gently, please do not break it.
Its full of love thats good and true,
So please keep it always close to u.


സഖി നിന്‍ പ്രണയം ഇന്നറിയുന്നു ഞാന്‍ ആ -
അണയാത്ത ദീപം അതെന്‍റെ സ്വന്തം
നീ ഇന്നും ഉറങ്ങാതെ കാത്തിരിക്കുന്നു
അറിയുന്നു ഞാനാ മനസ്സിന്റെ വിങ്ങല്‍
അറിയുന്നു നിന്റെ ആ നൊമ്പരങ്ങള്‍

ഇന്നെന്റെ കുഞ്ഞന്‍ ഉറങ്ങിയോ ശാന്തനായ്
ഇന്നവന്‍ കൊഞ്ചി കളിച്ചിരുന്നോ പ്രിയേ ?
അച്ഛനെ പറ്റി പറഞ്ഞു നീ എന്‍റെ ഈ കിട്ടാത്ത
സ്നേഹം കൂടി കൊടുക്കുമോ ?

മുറ്റത്തെ മുല്ലയില്‍ പൂക്കള്‍ വിരിഞ്ഞുവോ
അതിലെ കുരുവിക്കൂടിപ്പോളും ഉണ്ടോ
നമ്മുടെ മാവതില്‍ പൂക്കള്‍ വിരിഞ്ഞോ
നമ്മുടെ പൂവാലി പയ്യിന്നെവിടെ

ഇപ്പോളും പൌര്‍ണമി ജാലക പഴുതിലൂടെ
എത്തി നോക്കുന്നുവോ നമ്മുടെ മുറി അതില്‍
കാക്കയും പൂച്ചയും കട്ട് തിന്നാനായി
വാതില്‍ക്കല്‍ ഇപ്പോളും കാത്തു നില്‍ക്കുന്നോ

എന്‍റെ നിശ്വാസങ്ങളിപ്പൊഴും അവിടൊക്കെ
ചുറ്റിത്തിരിഞ്ഞു നടക്കുന്നുവോ
എന്‍ ജഡം മാത്രം ഇവിടെ കഴിയുന്നു
ബാക്കി എല്ലാമിന്നും നിങ്ങടൊപ്പം

കേക്കുന്നില്ലേ ഒരു തെന്നലിന്‍ താളം
അതെന്‍റെ മനസ്സങ്ങു വന്നതാണ്‌ നിങ്ങളെ തേടി
നിങ്ങളെ കാണുവാന്‍ സ്വപ്ന രഥം അതില്‍ വന്നതാണ്‌
കാണുന്നു ഞാന്‍ നിന്നെ കാണുന്നു കണ്ണനെ കാണുന്നു
അമ്മയെ കാണുന്നു സ്വര്‍ഗം പോലെന്റെ വീട്


രാവിന്‍റെ മാറാല വീണൊരു ചില്ലയില്‍
ഏകനായ് ഇപ്പോളും ഞാനിരിക്കുന്നു
എന്‍ കിളി കൂടിനായ്‌ കാത്തിരിക്കുന്നു ഞാന്‍
ഓര്‍മ്മ തന്‍ അക്കങ്ങള്‍ ഒക്കെ ഞാന്‍ കൂട്ടി
എന്നിട്ടും എന്‍റെ കണക്കുകള്‍ തെറ്റുന്നു
ഇനി ഞാന്‍ ഉറങ്ങട്ടെ ശാന്തം ആയി
എന്‍ നൊമ്പരങ്ങളും വിശ്രമിക്കട്ടെ



ഇനി എത്ര നാളുകള്‍ കാത്തിരിക്കേണം
ഇനി എത്ര ദൂരം നടക്കുവാന്‍ ബാക്കിയായ്


സുമേഷ്

Friday, February 12, 2010

തേങ്ങലുകള്‍





ഞാന്‍ കാതോര്‍ക്കുകയാണ് മച്ചില്‍ നിന്ന് ചിലക്കുന്ന ആ ഗൌളിയുടെ ആ സ്വരത്തിനായി ഇല്ല എനിക്കത് കേള്‍ക്കാന്‍ കഴിയുന്നില്ല എന്‍റെ ബാല്യവും കൌമാരവും എല്ലാം എന്‍റെ മുന്നില്‍ നിന്നും അകന്നകന്നു പോകുന്നു ഞാന്‍ നടന്നു വന്ന നാട്ടു വഴികളും എന്‍റെ സുന്ദരമായ ഗ്രാമവും എല്ലാം, അവസാനം കാലം എന്നെ കൊണ്ടെത്തിച്ചു സ്വപ്‌നങ്ങള്‍ ഇല്ലാത്ത മനസ്സുകള്‍ മരവിച്ച യന്ത്രങ്ങളുടെ ആലോകത്ത് ഇവിടെ എല്ലാം യന്ത്രങ്ങളാണ് ! ഞാനും അതിലൊന്നായി എന്‍റെ മനസ്സും പതിയെ പതിയെ മരവിച്ചു തുടങ്ങി എന്‍റെ സ്വപ്നങ്ങളും പതിയെ പതിയെ മങ്ങാന്‍ തുടങ്ങി എന്‍റെ കാലുകളും ഏതോ റിമോട്ടിന്റെ നിയന്ത്രണത്തിലായി ,

അപ്പോളാണ് ഏതോ ഒരു നേര്‍ത്ത തേങ്ങല്‍ ഞാന്‍ കേട്ടത് അതെന്‍റെ ഹൃദയത്തിന്റെ ആയിരുന്നു , തടവറയിലായ എന്‍റെ ഹൃദയത്തിന്റെ ദീന രോദനം അപ്പോള്‍ ഞാന്‍ തല ഉയര്‍ത്തി നോക്കി അപ്പോള്‍ ഞാന്‍ കണ്ടത് എന്‍റെ മാത്രമല്ല ഒരു കൂട്ടം ഹൃദയങ്ങള്‍ തങ്ങളുടെ നൊമ്പരങ്ങള്‍ ആ തടവറയില്‍ പറയുകയാണ്

ആദ്യത്തെ ഹൃദയം പറഞ്ഞത് ഒരു വേര്‍പാടിന്റെ കഥ ആയിരുന്നു ഒരു നഷ്ട പ്രണയത്തിന്റെ കഥ ആ ഹൃദയത്തിന്റെ ഉടമ ഒരു പാവം നാട്ടിന്‍ പുറം കാരനായിരുന്നു കിളികളും പുഴയും കാവുകളും അമ്പലങ്ങളും ഉള്ള ഒരു സാദാ നാട്ടിന്‍ പുറം . അവിടെ ഒരു സാദാരണ കുടുമ്പത്തിലെ മൂത്ത മകന്‍ . അവര്‍ മൂന്നു മക്കള്‍ മൂത്ത ചേച്ചിയും ഒരനുജനും അച്ഛനും അമ്മയും ഉള്ള ഒരു സാധാരണ വീട് അവിടെ ആണ് അയാള്‍ പഠിച്ചതും വളന്നതും എല്ലാം . കോളേജില്‍ പ്രീ ഡിഗ്രി പഠിക്കുമ്പോള്‍ ആണ് അയാള്‍ അവളെ പരിചയ പെടുന്നത് . ഒരു സാധാരണ പെണ്‍ കുട്ടി
അവരുടെ സ്നേഹം അമ്പലങ്ങളിലും ബസ്‌ സ്റൊപ്പിലും കോളജിലും ആയി വളര്‍ന്നു . അവരുടെ സ്വപ്നങ്ങള്‍ അങ്ങനെ രണ്ടു പേര്‍ മാത്രമായി ചുരുങ്ങി ചുരുങ്ങി വന്നു.
പിന്നെ അവന്‍ പ്രീ ഡിഗ്രി പാസ്സായി അടുത്തുള്ള ഒരു പ്രൈവറ്റ് കോളേജില്‍ നിന്നും സിവില്‍ ഡ്രാഫ്റ്റ്‌ മാന്‍ ഡിപ്ലോമയെടുത്തു.

അങ്ങനെ അവന്‍ ഒരു തൊഴില്‍ അന്വക്ഷി ആയി . ഒരു ദിവസം അവന്‍ കണ്ട പരസ്യത്തില്‍ ഗള്‍ഫിലേക്കുള്ള ഒരു ഒഴിവിലക്ക് അപേക്ഷ അയക്കുകയും അവനു ആ ജോലി കിട്ടുകയും ചെയ്തു
അങ്ങനെ അവന്‍ ഒരു യന്ത്രമായി മാറി അവന്റെ ഹൃദയം ഈ തടവറയിലും എങ്കിലും അവന്‍ ഹാപ്പി ആയിരുന്നു അവന്റെ ഉള്ളില്‍ ഒരായിരം സ്വപ്നങ്ങളും ആ സ്വപ്നങ്ങള്‍ എല്ലാം അവളായിരുന്നു ആ പ്രണയം തീര്‍ത്ത മരുപ്പച്ചയിലൂടെ അവന്‍ തളരാതെ നടന്നു കൊണ്ടേയിരുന്നു. അവളുടെ സ്വരത്തിനായി അവന്റെ ഫോണ്‍ റിംഗ് ചെയ്തുകൊണ്ടേ ഇരുന്നു ,അവളുടെ
മോഹങ്ങള്‍ക്കായി അവന്‍ അവന്റെ ബാങ്ക് ബാലന്‍സ് കുറച്ചു കൊണ്ടേ ഇരുന്നു .
അങ്ങനെ രണ്ടു വര്‍ഷത്തിനു ശേഷം അവന്‍ ലീവിന് നാട്ടില്‍ പോകുന്നു ഒരായിരം മോഹങ്ങളും സ്വപ്നങ്ങളുടെ ഒരു ഭാണ്ടവും പേറി അവന്‍ നാട്ടിലേക്കു തിരിച്ചു.
നാട്ടിലെത്തിയപ്പോള്‍ അവനറിഞ്ഞു തന്റെ നാടാകെ മരുന്ന് താന്‍ നടന്ന വഴികള്‍ ഇന്നില്ല, താന്‍ കണ്ട ആ ഗ്രാമം ഇന്നിവിടെ എരിഞ്ഞു കൊണ്ടിരിക്കുകയാണ്‌ അവസാന ശ്വാസം വലിക്കുന്നതിന്റെ
ശബ്ദം അവനു കേള്‍ക്കാം . ഇവിടെ തനിക്കു അപരിചിതരുടെ എണ്ണം കൂടി ഇരിക്കുന്നു. അവന്‍ വീട്ടിലെത്തി അപ്പോളും അവന്റെ ഉള്ളില്‍ നിറയെ അവള്‍ ആയിരുന്നു പെട്ടെന്ന് തന്നെ അവന്‍ അവളെ
ഫോണില്‍ വിളിച്ചു അവളുടെ മറുപടി അവനെ വേദനിപ്പിക്കുന്നത് ആയിരുന്നു അവള്‍ ഒരു കൂട്ടുകാരിയുടെ വീടിലാണ് എന്ന് വൈകിട്ടെ വരൂ . അവന്‍ അവള്‍ക്കായി കാത്തിരുന്ന് കാത്തിരുന്ന് ഇരുട്ടായി ഇതിനിടയില്‍ ഒരിക്കല്‍ പോലും അവള്‍ അവനെ വിളിച്ചില്ല അവനും അവസാനം അവന്റെ കാത്തിരുപ്പിനു വിരാമം ആയി അവളുടെ വിളി എത്തി അവള്‍ വീട്ടിലെത്തി അവിടെ ആരോ ഉണ്ട് നാളെ കാണാം എന്ന് പറഞ്ഞവള്‍ ഫോണ്‍ കട്ട് ചെയ്തു .
അടുത്ത ദിവസം രാവിലെ അതി രാവിലെ ഉണര്‍ന്നു അവന്‍ അവളെ വിളിച്ചു അവള്‍ കുറച്ചു കഴിഞ്ഞു ബസ്‌ സ്റ്റോപ്പില്‍ എന്ന് പറഞ്ഞു ഫോണ്‍ വച്ചു. അവന്‍ അവളെ ക്കാണാന്‍ അവിടെത്തി കാത്തു നിന്നു അങ്ങനെ അവള്‍ എത്തി അവന്‍റെ ഹൃദയം ആദ്യമായി അന്നു തേങ്ങി അവളെ ഓര്‍ത്ത്. തനി ഒരു നാടന്‍ പെണ്ണിനെ കാണാന്‍ എത്തിയ അവന്‍ മുല്ല പ്പൂവും തുളസിക്കതിരും
സ്വപ്നം കണ്ട പാവം താനെ മുന്‍പില്‍ നില്‍ക്കുന്നത് ആരെന്നറിയാന്‍ പോലും അവന്‍ കുറെ സമയം എടുത്തു കൈയില്‍ മൊബൈലും കാലില്‍ ജീന്‍സുമായി അവള്‍
അവന്‍ തകരുകയായിരുന്നു താന്‍ കാത്തിരുന്ന ഒരു വികാരവും അവളില്‍ ഇല്ലായിരുന്നു ഏതോ ആപരിചിതനെ പോലെ അവള്‍ അവനോടെന്തോക്കെയോ ചോദിച്ചു അവന്‍
എന്തൊക്കെയോ മറുപടിയും പറഞ്ഞു അവസാനം അവള്‍ അവനോടു പറഞ്ഞു താനിന്നു പോകുകയാണ് അവളുടെ ഏതോ ഫ്രണ്ട് അവളെ കാണാന്‍ എത്തുന്നു. അവന്‍ ചോദിച്ചു ഞാന്‍ തന്‍റെ വീട്ടില്‍ വന്നു ചോദിക്കട്ടെ നമ്മുടെ കാര്യം . അവള്‍ എന്തെന്ന അര്‍ഥത്തില്‍ അവനെ നോക്കി ഒന്നും അറിയാത്തതു പോലെ നമ്മുടെ വിവാഹ കാര്യമാണ് , വേണ്ട അവള്‍ എടുത്തടിച്ച പോലെ പറഞ്ഞു വീട്ടില്‍ ആര്‍ക്കും ഗള്‍ഫുകാരനെ ഇഷ്ടമല്ല അച്ഛന്‍ ഏതോ കല്യാണം ഒരപ്പിച്ചത് പൊലെ ആണ് എന്ന്, അവന്‍ ഒരു നിമിഷം മരവിച്ചു പോയി അവള്‍ക്കു ഇപ്പോള്‍ പ്രവാസിയെ ഇഷ്ടമല്ല എന്ന് അവന്റെ ഉള്ളില്‍ നിന്നും അവസാനത്തെ പ്രതീക്ഷയുടെ വെളിച്ചവും പറന്നു പറന്നു പോയ്‌ കൊണ്ടിരുന്നു അകന്നകന്നു പദങ്ങളും ഒറ്റയടി പാതകളും കടന്നു ഗ്രാമങ്ങളും പുഴകളും കടന്നു നഗരങ്ങളും കടലുകളും കടന്നു എങ്ങോട്ട് എന്നറിയാതെ.
അവന്‍ തകര്‍ന്ന ഹൃദയവും ആയി വീട്ടിലെത്തി . ഒരു മാസത്തിനു ശേഷം തിരിച്ചിവിടെയും ഒരു യന്ത്ര മനുഷനായ്, അങ്ങനെ ഞാന്‍ ഈ തടവറയിലും ആയി തകര്‍ന്ന ഹൃദയങ്ങളുടെ ഈ തടവറയില്‍




ഇനി അടുത്ത ഹൃദയം പറഞ്ഞത് .............. തുടരും

sumesh

Sunday, February 7, 2010

ചിത




മറന്നു ഞാന്‍ എന്‍റെ ആ ബാല്യ കാലം
കിളികളെ നോക്കിയാ കുട്ടിക്കാലം
കഥകള്‍ പഠിച്ചതും പാട്ടുകള്‍ പാടിതും
അണ്ണാനെ കണ്ടതും മാങ്ങാ പറിച്ചതും

അമ്മ തന്‍ കയ്യിലെ മിട്ടായി വാങ്ങുവാന്‍
കാറി കരഞ്ഞു കൊണ്ടോടി നടന്നതും
അച്ഛന്‍റെ കൂടെ പോയ്‌ ആനയെ കണ്ടതും
അനിയനും ഞാനുമായ് തല്ലുണ്ടാക്കിതും

തുമ്പിയെ പിടിച്ചതും കല്ലെടുപ്പിച്ചതും
ആറ്റില്‍ ചാടി ഞാന്‍ നീന്തല്‍ പഠിച്ചതും
ആശാന്‍ ഹരി ശ്രീ അന്നു കുറിപ്പിച്ചതും
ആദ്യമായ് സ്കൂളില്‍ പോയതും വന്നതും

ട്രെയിനില്‍ കയറീതും,സിനിമകള്‍ കണ്ടതും
എല്ലാം മറന്നു ഞാന്‍ എല്ലാം പൂര്‍ണ്ണമായ്
പിന്നെ ഞാന്‍ പാടങ്ങള്‍ ഒത്തിരി തണ്ടിതും
ലോകം പഠിപ്പിച്ച പാഠങ്ങള്‍ കൊണ്ട് ഞാന്‍

ലോകത്തെ തന്നെ പിടിക്കാന്‍ ശ്രമിച്ചതും
അവസാനം ഇവിടെ ഞാന്‍ തോറ്റുപോയി
എല്ലാം മറന്ന ഞാന്‍ ഏകനായി
എല്ലാമിന്നു ഞാന്‍ മറന്നു പോയി

ഒന്ന് മാത്രം ഇനി ഒന്ന് മാത്രം ബാക്കി
ഏതെങ്കിലും ഒരു നദി എന്‍റെ കലശവും
ഒരു പാട് ദൂരേക്ക്‌ കൊണ്ട് പോകും
ഇനിയുമെന്‍ ചിതയത്തില്‍ കനല് മാത്രം
ഇവിടെക്കിടന്നു ഞാന്‍ എല്ലാം മറക്കട്ടെ



Sumesh