Sunday, February 7, 2010
ചിത
മറന്നു ഞാന്‍ എന്‍റെ ആ ബാല്യ കാലം
കിളികളെ നോക്കിയാ കുട്ടിക്കാലം
കഥകള്‍ പഠിച്ചതും പാട്ടുകള്‍ പാടിതും
അണ്ണാനെ കണ്ടതും മാങ്ങാ പറിച്ചതും
അമ്മ തന്‍ കയ്യിലെ മിട്ടായി വാങ്ങുവാന്‍
കാറി കരഞ്ഞു കൊണ്ടോടി നടന്നതും
അച്ഛന്‍റെ കൂടെ പോയ് ആനയെ കണ്ടതും
അനിയനും ഞാനുമായ് തല്ലുണ്ടാക്കിതും
തുമ്പിയെ പിടിച്ചതും കല്ലെടുപ്പിച്ചതും
ആറ്റില്‍ ചാടി ഞാന്‍ നീന്തല്‍ പഠിച്ചതും
ആശാന്‍ ഹരി ശ്രീ അന്നു കുറിപ്പിച്ചതും
ആദ്യമായ് സ്കൂളില്‍ പോയതും വന്നതും
ട്രെയിനില്‍ കയറീതും,സിനിമകള്‍ കണ്ടതും
എല്ലാം മറന്നു ഞാന്‍ എല്ലാം പൂര്‍ണ്ണമായ്
പിന്നെ ഞാന്‍ പാടങ്ങള്‍ ഒത്തിരി തണ്ടിതും
ലോകം പഠിപ്പിച്ച പാഠങ്ങള്‍ കൊണ്ട് ഞാന്‍
ലോകത്തെ തന്നെ പിടിക്കാന്‍ ശ്രമിച്ചതും
അവസാനം ഇവിടെ ഞാന്‍ തോറ്റുപോയി
എല്ലാം മറന്ന ഞാന്‍ ഏകനായി
എല്ലാമിന്നു ഞാന്‍ മറന്നു പോയി
ഒന്ന് മാത്രം ഇനി ഒന്ന് മാത്രം ബാക്കി
ഏതെങ്കിലും ഒരു നദി എന്‍റെ കലശവും
ഒരു പാട് ദൂരേക്ക് കൊണ്ട് പോകും
ഇനിയുമെന്‍ ചിതയത്തില്‍ കനല് മാത്രം
ഇവിടെക്കിടന്നു ഞാന്‍ എല്ലാം മറക്കട്ടെ
Sumesh
Subscribe to:
Post Comments (Atom)
No comments:
Post a Comment