സന്ദ്യയുടെ നിഴല്‍ വീണു തുടങ്ങിയ ആ ജാലകത്തിലൂടെ അകലേക്ക് നോക്കി ഞാന്‍ നിന്നു വീണ്ടും സന്ദ്യയെ ചുമ്പിച്ച സൂര്യന്റെ ചുണ്ടുകള്‍
കറുക്കാന്‍ തുടങ്ങിയിരിക്കുന്നു അവളുടെ വശീകരണത്തില്‍ അവന്‍ വീണ്ടും നിദ്രയിലേക്ക് വഴുതി വീഴാന്‍ പോവുകയാണ് . അത് കണ്ടായിരിക്കാം
അവനെ മൂകംയി പ്രണയിച് ആമ്പല്‍ മിഴികള്‍ കൂപ്പിയത് അപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും രണ്ടുകണ്ണീര്‍ തുള്ളികള്‍ ഇട്ടു വീണിരിക്കാം
എന്നും എല്ലാവര്‍ക്കും അങ്ങനെ ആയിരുന്നല്ലോ പ്രണയം എന്നും ഒരു നേര്‍ത്ത വേദനയയിരിക്കും അത് സൂര്യനെ പ്രണയിച്ച അമ്പലിന്റെ പോലെ, അല്ലെങ്ങിലോ അതൊരു വഞ്ചന ആവാം സൂര്യനെ ഉറക്കി ഇട്ടു ചന്ദ്രനായി തന്‍റെ കിടക്ക ഒരുക്കി കാത്തിരിക്കുന്ന സന്ദ്യയെപ്പോലെ .
എന്‍റെ ജീവിതം ഇതില്‍ ഏതായിരുന്നു ഞാന്‍ പിന്നിട്ട സ്വപനങ്ങളുടെ ഇടനാഴികളില്‍ ആരൊക്കെയോ വച്ചു നേടിയിട്ടും എടുക്കാന്‍ മറന്നു പോയ സ്നേഹം ,
ഞാന്‍ കടന്നു പോയ ഒഴിഞ്ഞ കാലത്തിന്റെ കല്‍ പടവുകളില്‍ ആര്‍ക്കു വേണ്ടിയോ കരുതി വച്ചിട്ട് കൊടുക്കാനാവാതെ ഉപേക്ഷിച്ച സ്നേഹം ഇന്നും സ്നേഹം അങ്ങനെ തന്നെ . പലപ്പോഴും ഏകാകിയായി കാത്തിരിക്കേണ്ടി വരുന്നു അല്ലെങ്ങില്‍ തിരക്കുകള്‍ക്കിടയില്‍ നഷ്ടപ്പെടുന്നു.
പരസ്പരം സ്നേഹിചിരുന്നിട്ടും പറയാന്‍ കഴിയാതെ എന്‍റെ സ്നേഹം കാണാതെ കടന്നു പോയ ആ പെണ്‍ കുട്ടി കാലത്തിന്റെ തെരോട്ടങ്ങള്‍ എന്നും ചവിട്ടി മെതിക്കാന്‍ ഇഷ്ടപ്പെട്ട സ്നേഹത്തിനു ഒരു ഇര കൂടി അതായിരുന്നോ അവള്‍ അറിയില്ല ഇന്നവള്‍ എവിടെ ആവാം അറിയില്ല ഇന്നും അവളുടെ ഓര്‍മ്മകള്‍ കടന്നു വന്ന വഴികള്‍ i
സുമേഷ്
Subscribe to:
Post Comments (Atom)
No comments:
Post a Comment