Wednesday, February 17, 2010

പ്രയാണം

പ്രയാണം

അതെ എന്‍റെ യാത്ര ആണിത് ഞാന്‍ കുറെ കടന്നു പോയ വഴികള്‍ ജീവിതത്തിന്റെ പ്രയാണങ്ങളില്‍ കൈമോശം വന്ന

മഞ്ചാടികുരുക്കള്‍ തേടിയുള്ള യാത്ര . ഇന്നെന്‍റെ യാത്ര കാലത്തിന്റെ ഒറ്റപ്പെട്ട ഈ തുരുത്തില്‍ നിന്നാവട്ടെ അന്നു ഞാന്‍

ഏകനായിരുന്നു ഞാന്‍ യാത്ര തുടങ്ങുമ്പോള്‍ മുഷിഞ്ഞു നാറിയ ഷര്‍ട്ടും മുണ്ടും പോക്കറ്റിലെ മൂന്നു രൂപയും കയ്യില്‍

മുറുക്കിപിടിച്ച ഒരു തീപ്പെട്ടിയും അതിലെ ഒന്‍പതു കൊള്ളികളും മാത്രം ആയിരുന്നു എന്‍റെ സ്വന്തം .എങ്ങനെ ഞാന്‍ ഇങ്ങനെ

ആയി എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെ മോഹങ്ങള്‍ എല്ലാം കത്തുന്ന നാളത്തിന് ചുറ്റും കളിക്കുന്ന ഈയാം പാറ്റകളെ പോലെ ചിറകു

കരിഞ്ഞു വീണു. ജീവിതത്തിനെ ഇടനാഴികളിലൂടെ ഞാന്‍ കടന്നു പോകുമ്പോള്‍ എന്‍റെ മഞ്ചാടികുരുക്കള്‍ എവിടെ ആണ്

എനിക്ക് കൈ മോശം വന്നത് .


അമിയിലൂടെയയിരുന്നോ? അതോ വിധി അതെല്ലാം പല വേഷങ്ങളില്‍ ആടിപ്പാടി എന്നില്‍ നിന്നും കവര്ന്നെടുക്കുകയയിരുന്നോ ?

ആമി ആമിക്കൊരിക്കലും അതിനു കഴിയില്ല , ആമി ഞാന്‍ അവളെ അങ്ങനെ വിളിച്ചോട്ടെ എന്‍റെ വഴികളില്‍ ഏതോ

കല്പ്പടവിലെ വിശ്രമ വേളയില്‍ ഞാന്‍ മനപൂര്‍വം മറന്നു കളഞ്ഞ എന്‍റെ മാത്രമായിരുന്ന ആമി . അവള്‍ പാവം ആയിരുന്നു .

കണ്‍കളില്‍ സ്നേഹത്തിന്റെ മയില്‍‌പ്പീലി ആരും കാണാതെ എനിക്കായി മാത്രം ഒളിപ്പിച്ചിരുന്നവള്‍ എന്‍റെ ഇഷ്ടങ്ങള്‍ക്കായി

അവളുടെ സ്വപ്നങ്ങള്‍ കാലത്തിന്റെ ചവറ്റു കോട്ടകളില്‍ വലിച്ചെറിയുമ്പോള്‍ എന്‍റെ ഉള്ളിലെ വഞ്ചകന്റെ ചെന്നായുടെ

പോലുള്ള ദ്രംഷ്ടകള്‍ അവള്‍ കണ്ടിരുന്നില്ല അതോ വിധി അവള്‍ക്കു കല്പിച്ചിരുന്ന ശത്രു ഞാന്‍ ആയിരുന്നോ .



കോളേജ് ലൈഫ് അതിന്റെ വസന്തത്തിലൂടെ കടന്നു പോയ ഒരു ദിവസമാണ് ഞാന്‍ അവളെ കണ്ടത് എന്തോ എടുത്തു

പറയാന്‍ ഒന്നും ഇല്ലാത്ത ഒരു സാധാരണ പെണ്‍കുട്ടി എന്തോ എനിക്ക് അവളോടെന്തോ


പ്രത്യകത തോന്നി. പിന്നെ കാണുമ്പൊള്‍ ഒക്കെ അവളെ കാര്യമായി തന്നെ ശ്രദ്ദിച്ചു. അപ്പോള്‍ ഞാന്‍ അവളുടെ കണ്‍കളില്‍

ഒരു തിളക്കം കണ്ടു അതായിരുന്നു തുടക്കം, പിന്നെ എല്ലാം അവള്‍ ആയിരുന്നു


സ്നേഹത്തിന്റെ പടവുകള്‍ ഞങ്ങള്‍ മോഹതിന്ന്റെ ചിറകുകളില്‍ പറന്നു കയറി സ്വപ്നങ്ങളുടെ വെള്ളി വെളിച്ചത്തില്‍

എല്ലാം മറന്നു പ്രണയിച്ചു ഞങ്ങള്‍ ഒരുമിച്ചിരുന്ന പകലുകള്‍ക്ക്‌ നീളം ഇല്ലായിരുന്നു എന്ന് തോന്നി ഞങ്ങള്‍ ഒരുമിച്ചു നടന്ന

ഇടവഴികള്‍ അവസാനിക്കരുതെ എന്നവള്‍ ആഗ്രഹിച്ചിരിക്കാം ഞങ്ങള്‍ കണ്ട സിനിമകളില്‍ എല്ലാം ഞങ്ങളായിരുന്നു നായകനും

നായികയും അവളുടെ കൂടുകര്‍ക്കെല്ലാം അറിയുന്ന പ്രണയം അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കോളേജ് കഴിഞ്ഞും വീണ്ടും

കണ്ടു മുട്ടി ഐസ് ക്രീം പാര്‍ലരുകളും പാര്‍ക്കുകളും ഞങ്ങളുട സംഗമ സ്ഥലങ്ങള്‍ ആയി ഫോണുകള്‍ ഞങ്ങളുടെ

ഹംസങ്ങളായി .


കാലത്തിന്റെ കടിഞ്ഞാണ്‍ ഇല്ലാത്ത പാച്ചിലില്‍ ഞങ്ങളും ഇരകള്‍ ആയി അങ്ങനെ ആണ് ഞാന്‍ ആമിയെ തനിച്ചാക്കി ഞാന്‍

ഡല്‍ഹിയിലക്ക് പറിച്ചു നാട്ടപ്പെട്ടു അവിടെ എല്ലാം മാറ്റങ്ങള്‍ ആയിരുന്നു മൊബൈലും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാതെ

ചലിക്കാന്‍ പോലും മടിക്കുന്ന ഡല്‍ഹി അവിടെ ഞാനും ഒരാളായി അവിടെ ഞാന്‍ യാത്ര തുടങ്ങിയപ്പോള്‍ എനിക്ക് ആദ്യം

നഷ്ടപെട്ടത് ആമിയെ ആയിരുന്നു പ്രവീണ എന്നാ പേരില്‍ വിധി എന്‍റെ ആമിയെ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു , എന്നിട്ട്

എന്നെ കൊണ്ട് തന്നെ ആ മുഖത്ത് ചവിട്ടിച്ചു തുപ്പിച്ചു. ഇന്നും അവള്‍ അവസാനമടിച്ച മിസ്സ്‌ കാളിന്റെ റിംഗ് ടൂണ്‍ എന്‍റെ

ചെവിയില്‍ മുഴങ്ങുന്നു അണ്ണാ കണ്‍കളില്‍ നിന്നിട്ട കണ്ണ് നീര്‍ ചിലപ്പോള്‍ എന്‍റെ എന്‍റെ ഹൃദയത്തെ മരവിപ്പിചിരിക്കാം പിന്നെ

ഒരിക്കലും എനിക്കെന്റെ

ജീവിതത്തെ നേര്‍വരയില്‍ ആക്കാന്‍ കഴിഞ്ഞില്ല. അന്നു തുടങ്ങിയ നഷ്ടങ്ങള്‍ ഇന്നും തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു ഇന്നെന്റെ

ആമി ചിലപ്പോള്‍ ആ നഷ്ടത്തെ ഓര്‍ത്ത് സന്തോക്ഷിക്കുകയവാം

അവളെ സ്നേഹിക്കുന്ന ദൈവങ്ങള്‍ അവള്‍ക്കു നല്‍കിയ വരം അവാമത് . കാട്ടാളനില്‍ നിന്നു കുഞ്ഞാടിനെ രക്ഷിക്കാനായി

അവളുടെ ദൈവങ്ങള്‍ പ്രവീണയുടെ രൂപത്തില്‍ എന്നെ കളിപ്പിച്ചതവം.!


ഇന്നെന്റെ പകലുകള്‍ നീണ്ടതാണ് രാത്രികളും, ആ രാത്രികളില്‍ എന്‍റെ മന്സ്സിന്ന്റെ കടിഞ്ഞാണ്‍ പിടിച്ചു വാങ്ങാന്‍ വിധി പല

രൂപങ്ങളിലും ഭാവങ്ങളിലും എന്നെ വേട്ടയാടുകയാണ്


ഞാന്‍ രണ ഭൂമില്‍ തളര്‍ന്നു വീണ യോദ്ദാവിനെപ്പോലെ ചുറ്റും നോക്കുകയാണ് രക്ഷക്കായി , എന്‍റെ ആമിയുടെ കണ്ണില്‍ ഞാന്‍

കണ്ട ആ വെളിച്ചത്തിനായി .....

ആ അവസാനമായി എനിക്കൊരു ബീഡി തുണ്ട് കൂടി കിട്ടി എന്‍റെ അവസാന കൊള്ളിയും ഞാന്‍ കത്തിക്കുകയാണ് ഇനി എന്‍റെ

അന്വഷണം ബീഡി തുണ്ടുകള്‍ മാത്രമല്ല തീപ്പെട്ടി കൊള്ളികള്‍ക്കും കൂടി ആണ് അങ്ങനെ എന്‍റെ പ്രയാണം കൂടുതല്‍ കഠിനമാകുന്നു.

കൂടുതല്‍ കൂടുതല്‍ ...........



സുമേഷ്

No comments:

Post a Comment