Saturday, February 13, 2010

ചില്ലകള്‍ നഷ്ടപ്പെട്ടവര്‍

Here is my heart, it is yours so take it,
Treat it gently, please do not break it.
Its full of love thats good and true,
So please keep it always close to u.


സഖി നിന്‍ പ്രണയം ഇന്നറിയുന്നു ഞാന്‍ ആ -
അണയാത്ത ദീപം അതെന്‍റെ സ്വന്തം
നീ ഇന്നും ഉറങ്ങാതെ കാത്തിരിക്കുന്നു
അറിയുന്നു ഞാനാ മനസ്സിന്റെ വിങ്ങല്‍
അറിയുന്നു നിന്റെ ആ നൊമ്പരങ്ങള്‍

ഇന്നെന്റെ കുഞ്ഞന്‍ ഉറങ്ങിയോ ശാന്തനായ്
ഇന്നവന്‍ കൊഞ്ചി കളിച്ചിരുന്നോ പ്രിയേ ?
അച്ഛനെ പറ്റി പറഞ്ഞു നീ എന്‍റെ ഈ കിട്ടാത്ത
സ്നേഹം കൂടി കൊടുക്കുമോ ?

മുറ്റത്തെ മുല്ലയില്‍ പൂക്കള്‍ വിരിഞ്ഞുവോ
അതിലെ കുരുവിക്കൂടിപ്പോളും ഉണ്ടോ
നമ്മുടെ മാവതില്‍ പൂക്കള്‍ വിരിഞ്ഞോ
നമ്മുടെ പൂവാലി പയ്യിന്നെവിടെ

ഇപ്പോളും പൌര്‍ണമി ജാലക പഴുതിലൂടെ
എത്തി നോക്കുന്നുവോ നമ്മുടെ മുറി അതില്‍
കാക്കയും പൂച്ചയും കട്ട് തിന്നാനായി
വാതില്‍ക്കല്‍ ഇപ്പോളും കാത്തു നില്‍ക്കുന്നോ

എന്‍റെ നിശ്വാസങ്ങളിപ്പൊഴും അവിടൊക്കെ
ചുറ്റിത്തിരിഞ്ഞു നടക്കുന്നുവോ
എന്‍ ജഡം മാത്രം ഇവിടെ കഴിയുന്നു
ബാക്കി എല്ലാമിന്നും നിങ്ങടൊപ്പം

കേക്കുന്നില്ലേ ഒരു തെന്നലിന്‍ താളം
അതെന്‍റെ മനസ്സങ്ങു വന്നതാണ്‌ നിങ്ങളെ തേടി
നിങ്ങളെ കാണുവാന്‍ സ്വപ്ന രഥം അതില്‍ വന്നതാണ്‌
കാണുന്നു ഞാന്‍ നിന്നെ കാണുന്നു കണ്ണനെ കാണുന്നു
അമ്മയെ കാണുന്നു സ്വര്‍ഗം പോലെന്റെ വീട്


രാവിന്‍റെ മാറാല വീണൊരു ചില്ലയില്‍
ഏകനായ് ഇപ്പോളും ഞാനിരിക്കുന്നു
എന്‍ കിളി കൂടിനായ്‌ കാത്തിരിക്കുന്നു ഞാന്‍
ഓര്‍മ്മ തന്‍ അക്കങ്ങള്‍ ഒക്കെ ഞാന്‍ കൂട്ടി
എന്നിട്ടും എന്‍റെ കണക്കുകള്‍ തെറ്റുന്നു
ഇനി ഞാന്‍ ഉറങ്ങട്ടെ ശാന്തം ആയി
എന്‍ നൊമ്പരങ്ങളും വിശ്രമിക്കട്ടെ



ഇനി എത്ര നാളുകള്‍ കാത്തിരിക്കേണം
ഇനി എത്ര ദൂരം നടക്കുവാന്‍ ബാക്കിയായ്


സുമേഷ്

No comments:

Post a Comment