Sunday, November 18, 2012


സംതൃപ്തിയുള്ള വീട്ടിലെ കടുകുമണി ============================== ........................ ഒരിക്കല്‍ ഒരു ഗുരുവിന്റെ അരുകില്‍ ഒരു സ്ത്രീ എത്തി . അവര്‍ വന്ന പാടെ ഗുരുവിനോട് ഓരോ കഷ്ടപ്പാടുകള്‍ പറയാന്‍ തുടങ്ങി , ആ ഗുരു നിശബ്ദനായി എല്ലാം കേട്ടിരുന്നു. അവസാനം ആ സ്ത്രീയോട് പറഞ്ഞു അമ്മെ താങ്കള്‍ ഇപ്പോള്‍ പോകുക ഇനി വരുമ്പോള്‍ ഒരു വിഷമമോ , പ്രയാസമോ ഇല്ലാത്ത ഒരു വീട്ടില്‍ നിന്നും ഒരു കടുക് വാങ്ങി കൊണ്ട് വരുക ഞാന്‍ നിങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റി തരാം . അത് കേട്ടപ്പോള്‍ ആ സ്ത്രീക്ക് വളരെ സന്തോഷമായി ഒരു കടകല്ലേ വേണ്ടു ഇഷ്ടം പോലെ ഞാന്‍ വാങ്ങി കൊണ്ടു വരാം എന്ന് മനസ്സില്‍ വിചാരിച്ചു അവര്‍ യാത്രയായി . പോയ വഴിക്ക് ആദ്യം കണ്ട വലിയ വീട്ടില്‍ തന്നെ അവര്‍ കയറാന്‍ തീരുമാനിച്ചു പുറത്തു നിന്ന് നോക്കിയാല്‍ നല്ല ഒരു മണി മാളിക , പൂന്തോട്ടവും , കാറും , ഒക്കെ ഉള്ള വീട് അവരാ വീട്ടില്‍ കയറി ഗൃഹ നാഥയോട് സംസാരിച്ചു കുറച്ചു സമയം ഇരുന്നു , അപ്പോളേക്കും അവര്‍ ഒരു നൂറു പ്രയാസങ്ങള്‍ പറയാന്‍ തുടങ്ങി ആ പാവം സ്ത്രീ അത് കേട്ട് കടുക് ചോദിക്കാതെ അവടെ നിന്നും ഇറങ്ങി , പിന്നെ കുറെ നടന്നു മറ്റൊരു മണി മാളികയില്‍ ചെന്നു അവ്ടെയും അവരുടെ അനുഭവം വിത്യസ്തമായിരുന്നില്ല . അങ്ങനെ കുറെ ഏറെ വീടുകള്‍ അവര്‍ കയറി ഇറങ്ങി . എല്ലാ വീട്ടിലും ഒന്നല്ലെങ്കില്‍ മറ്റൊരു വിഷമം ഉണ്ട് ഇതെല്ലം കേട്ട് കഴിഞ്ഞപ്പോള്‍ അവര്‍ മനസ്സിലാക്കി എന്റെ വിഷമം ഇവരുടെ ഒക്കെ പ്രയാസങ്ങള്‍ വച്ച് നോക്കുമ്പോള്‍ എത്ര നിസ്സാരമാണ് അപ്പോള്‍ ഞാന്‍ ഇങ്ങനെ നിരാശപ്പെട്ട് നടക്കുന്നത് മണ്ടത്തരമല്ലേ.. ? ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കണം എന്നാ ഗുരു തന്നെ പഠിപ്പിക്കുകയല്ലയിരുന്നോ ..? അങ്ങനെ അവര്‍ സംതൃപ്തിയുള്ള വീട്ടിലെ കടുകുമണി തേടി ഉള്ള യാത്ര നിര്‍ത്തി . സുഹൃത്തുക്കളെ ഇതാണ് നാം ഓരോരുത്തരും ചെയ്യുന്നതും നമ്മുടെ കഴിവുകളും , നമുക്ക് കിട്ടിയ അനുഗ്രഹങ്ങളും , സ്വതന്ത്രവും . തിരിച്ചറിയാതെ മറ്റുള്ളവരുടെ കഴുവുകളില്‍ അസ്സൂയ പൂണ്ടും , തന്റെ ഇല്ലയമകളില്‍ മനം നൊന്തു നമ്മുടെ സമയവും , ശക്തിയും പാഴാക്കുന്നു ഒന്നോര്‍ക്കുക . പുറം മോഡികള്‍ പലതും യഥാര്‍ത്യത്തില്‍ നിന്നും വളരെ അകലെയാകും ... ലോകം അദ്ധ്വാനിക്കുന്നവന്റെതാണ് .. മടിയന്മാര്‍ക്ക് വേണ്ടി ഉള്ളതല്ല ...

Thursday, February 2, 2012

കാത്തിരുപ്പ്

ഞാന്‍ കാത്തിരുന്നു
സ്വപ്നങ്ങളുടെ ആ താഴ്‌വരയില്‍
സ്നേഹത്തിന്റെ ഒരു പിടി
വാടാ മലര്‍ ചെണ്ടുമായി
നിനക്കായ്‌ . അങ്ങകലെ
ദേവദാരു പൂക്കള്‍
നിറഞ്ഞ ഒറ്റയടി പാതയിലൂടെ
വെള്ള കുതിരെയെ പൂട്ടിയ
തേരില്‍ നീ വരുന്നത് കാണാം
വസന്തം നിനക്കായി
വഴിമാറി തന്നു
കാരണം നീ വസന്തത്തെക്കള്‍
സുന്ദരി ആയിരുന്നു
അകലെ സൂര്യന്‍ എന്നെ
അസൂയയോടെ നോക്കി
നിന്റെ കാമുകന്‍ ആണല്ലോ
എന്നോര്‍ത്ത്
അപ്പോള്‍ എവടെ നിന്നോ മഴയുടെ താളം
ഞാന്‍ കേട്ടു
കിളികള്‍ കരഞ്ഞു കൊണ്ട്
പറന്നകലുന്നത് ഞാന്‍ കണ്ടു
അകലെ സൂര്യന്‍
മഴമേഘങ്ങളില്‍ ഒളിച്ചു
നീ എന്‍റെ കണ്‍ മുന്‍പിലൂടെ
മറ്റേതോ ലോകത്തേക്ക്
കടന്നു പോകുന്നു
എന്നെ നോക്കാതെ എന്‍റെ സ്നേഹം
നിന്നെ തിരികെ വിളിച്ചു
കൊണ്ട് നിന്നെ പിന്തുടര്‍ന്നു
നീ നില്‍ക്കാതെ , അതു കേള്‍ക്കാതെ
അതിവേഗം കടന്നു പോക്കൊണ്ടേ ഇരുന്നു
അകലങ്ങളിലേക്ക് .......
ഇന്നും ഞാന്‍ കാത്തിരിക്കുന്നു
നിനക്കായി
എന്‍റെ വാടിയ പൂക്കളുമായി
ആ സ്വപ്ങ്ങളുടെ തണുത്ത
താഴ്‌വരയില്‍ ഏകനായ് ..........


sumesh kulangarackal

ഈയാം പാറ്റകള്‍

ഞന്‍ നോക്കി ഇരുന്നു
അകലങ്ങളിലേക്ക് ... ദൂരെ ദൂരെ
കരിന്തിരി കത്തുന്ന വിളക്ക്
അതിന്‌ ചുറ്റും പറക്കുന്ന ഈയം പാറ്റകള്‍
ചിലത് തീയെ തൊട്ടറിയാന്‍ ശ്രെമിച്ചു
പിടഞ്ഞു വീഴുന്നതും കാണാം
ഇവടെ ഈ അന്ധകാരത്തില്‍
ഞാന്‍ ആവിളക്കും നോക്കി ഇരിക്കയാണ്
എന്‍റെ കയ്യില്‍ കൂടി അരിച്ചിറങ്ങുന്ന വേദന
കടിച്ചമര്‍ത്തി കയ്യില്‍ ഇരുന്ന
ബീഡി ഞാന്‍ ആഞ്ഞു വലിച്ചു
അന്മാവിന്റെ ഉള്ളിലേക്ക് പുക
നിറച്ചു അതിറങ്ങുന്ന വഴികളില്‍
ഞാന്‍ ടാറിന്റെ ആവരണം ഇട്ടു
ഇനിയും എനിക്ക് പോകണം
ഒത്തിരി അകലെ
ആ കരിന്തിരി കത്തുന്ന വിളക്കിലക്ക്
എനിക്കും ഒരു ഈയം പാറ്റ ആയി
ആ വിളക്കിനു ചുറ്റും പറന്നു നടക്കണം
പറന്നു പറന്നു തളര്‍ന്നു ആ ജ്വാലയില്‍
ചുംബിച്ചു ചുംബിച്ചു ചുംബിച്ചു
കരിഞ്ഞു വീഴണം



Sumesh kulangarackal

Saturday, January 21, 2012

ഇന്നലെ എനിക്കൊരു പ്രണയ ഭാവം

ഇന്ന് പുലരിയില്‍
മാനത്തു ഞാന്‍ കണ്ട
സുന്ദരിയാം മഴവില്ലിനെയോ ?
പിന്നെ ഞാന്‍ ഒറ്റയ്ക്ക്
മൂളി നടന്നപ്പോള്‍
പാടത്തു കണ്ട ആ പുല്ചാടിയോടോ ?
ഇന്നെന്‍റെ യാത്രകളില്‍
മുകിലുകള്‍ മേയുന്ന
കുന്നിന്‍ പുറങ്ങളില്‍
ഞാന്‍ കണ്ട സന്ധ്യയോടെന്തേ
പ്രണയം ജനിച്ചു കൂടെ
അന്തിക്ക് ഞാന്‍ കണ്ട
ചന്ദനം തോക്കുന്ന സുന്ദരിയും
ഞാന്‍ കൊതിച്ചതല്ലേ .