ഞന്‍ നോക്കി ഇരുന്നു
അകലങ്ങളിലേക്ക് ... ദൂരെ ദൂരെ
കരിന്തിരി കത്തുന്ന വിളക്ക്
അതിന് ചുറ്റും പറക്കുന്ന ഈയം പാറ്റകള്‍
ചിലത് തീയെ തൊട്ടറിയാന്‍ ശ്രെമിച്ചു
പിടഞ്ഞു വീഴുന്നതും കാണാം
ഇവടെ ഈ അന്ധകാരത്തില്‍
ഞാന്‍ ആവിളക്കും നോക്കി ഇരിക്കയാണ്
എന്‍റെ കയ്യില്‍ കൂടി അരിച്ചിറങ്ങുന്ന വേദന
കടിച്ചമര്‍ത്തി കയ്യില്‍ ഇരുന്ന
ബീഡി ഞാന്‍ ആഞ്ഞു വലിച്ചു
അന്മാവിന്റെ ഉള്ളിലേക്ക് പുക
നിറച്ചു അതിറങ്ങുന്ന വഴികളില്‍
ഞാന്‍ ടാറിന്റെ ആവരണം ഇട്ടു
ഇനിയും എനിക്ക് പോകണം
ഒത്തിരി അകലെ
ആ കരിന്തിരി കത്തുന്ന വിളക്കിലക്ക്
എനിക്കും ഒരു ഈയം പാറ്റ ആയി
ആ വിളക്കിനു ചുറ്റും പറന്നു നടക്കണം
പറന്നു പറന്നു തളര്‍ന്നു ആ ജ്വാലയില്‍
ചുംബിച്ചു ചുംബിച്ചു ചുംബിച്ചു
കരിഞ്ഞു വീഴണം
Sumesh kulangarackal
Subscribe to:
Post Comments (Atom)
No comments:
Post a Comment