സംതൃപ്തിയുള്ള വീട്ടിലെ കടുകുമണി 
==============================
........................
ഒരിക്കല്‍ ഒരു ഗുരുവിന്റെ അരുകില്‍ ഒരു സ്ത്രീ എത്തി .
അവര്‍ വന്ന പാടെ ഗുരുവിനോട്  ഓരോ കഷ്ടപ്പാടുകള്‍ പറയാന്‍ തുടങ്ങി , ആ ഗുരു നിശബ്ദനായി എല്ലാം കേട്ടിരുന്നു.  അവസാനം ആ സ്ത്രീയോട് പറഞ്ഞു അമ്മെ താങ്കള്‍  ഇപ്പോള്‍ പോകുക ഇനി വരുമ്പോള്‍  ഒരു വിഷമമോ , പ്രയാസമോ ഇല്ലാത്ത ഒരു വീട്ടില്‍ നിന്നും ഒരു കടുക് വാങ്ങി കൊണ്ട് വരുക ഞാന്‍ നിങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റി തരാം   .
 അത് കേട്ടപ്പോള്‍ ആ സ്ത്രീക്ക് വളരെ സന്തോഷമായി ഒരു കടകല്ലേ വേണ്ടു ഇഷ്ടം പോലെ ഞാന്‍ വാങ്ങി  കൊണ്ടു വരാം  എന്ന് മനസ്സില്‍ വിചാരിച്ചു അവര്‍ യാത്രയായി .
                                   പോയ വഴിക്ക് ആദ്യം കണ്ട വലിയ  വീട്ടില്‍ തന്നെ അവര്‍ കയറാന്‍ തീരുമാനിച്ചു പുറത്തു നിന്ന് നോക്കിയാല്‍  നല്ല ഒരു  മണി മാളിക  , പൂന്തോട്ടവും , കാറും , ഒക്കെ ഉള്ള വീട് അവരാ  വീട്ടില്‍ കയറി  ഗൃഹ നാഥയോട്  സംസാരിച്ചു കുറച്ചു സമയം ഇരുന്നു , അപ്പോളേക്കും അവര്‍ ഒരു നൂറു പ്രയാസങ്ങള്‍ പറയാന്‍ തുടങ്ങി ആ പാവം സ്ത്രീ അത് കേട്ട് കടുക്  ചോദിക്കാതെ അവടെ നിന്നും ഇറങ്ങി , പിന്നെ കുറെ നടന്നു മറ്റൊരു മണി മാളികയില്‍ ചെന്നു അവ്ടെയും അവരുടെ അനുഭവം വിത്യസ്തമായിരുന്നില്ല . അങ്ങനെ കുറെ ഏറെ  വീടുകള്‍ അവര്‍ കയറി ഇറങ്ങി .
 എല്ലാ വീട്ടിലും ഒന്നല്ലെങ്കില്‍ മറ്റൊരു വിഷമം ഉണ്ട് ഇതെല്ലം കേട്ട് കഴിഞ്ഞപ്പോള്‍ അവര്‍ മനസ്സിലാക്കി എന്റെ വിഷമം ഇവരുടെ ഒക്കെ പ്രയാസങ്ങള്‍ വച്ച് നോക്കുമ്പോള്‍ എത്ര നിസ്സാരമാണ്  അപ്പോള്‍ ഞാന്‍ ഇങ്ങനെ നിരാശപ്പെട്ട് നടക്കുന്നത്  മണ്ടത്തരമല്ലേ.. ?    ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കണം  എന്നാ ഗുരു  തന്നെ 
പഠിപ്പിക്കുകയല്ലയിരുന്നോ ..?
അങ്ങനെ അവര്‍ സംതൃപ്തിയുള്ള വീട്ടിലെ കടുകുമണി തേടി ഉള്ള യാത്ര നിര്‍ത്തി .
സുഹൃത്തുക്കളെ ഇതാണ് നാം ഓരോരുത്തരും ചെയ്യുന്നതും നമ്മുടെ കഴിവുകളും , നമുക്ക് കിട്ടിയ അനുഗ്രഹങ്ങളും , സ്വതന്ത്രവും . തിരിച്ചറിയാതെ മറ്റുള്ളവരുടെ കഴുവുകളില്‍ അസ്സൂയ പൂണ്ടും , തന്റെ ഇല്ലയമകളില്‍ മനം നൊന്തു നമ്മുടെ സമയവും , ശക്തിയും  പാഴാക്കുന്നു 
 ഒന്നോര്‍ക്കുക . പുറം മോഡികള്‍  പലതും യഥാര്‍ത്യത്തില്‍ നിന്നും വളരെ അകലെയാകും ... ലോകം അദ്ധ്വാനിക്കുന്നവന്റെതാണ് .. മടിയന്മാര്‍ക്ക് വേണ്ടി ഉള്ളതല്ല ...

 
 
No comments:
Post a Comment