Monday, January 6, 2014

ഓർമ്മയിലെ ദേവദാരു പൂക്കൾ

ഓർമ്മയിലെ ദേവദാരു പൂക്കൾ
==================

ഭൂതകാലത്തിന്റെ ഇരുണ്ട
ശവപ്പെട്ടിക്കുള്ളിൽ 
എന്റെ സ്വപ്നങ്ങൾ ഒരിക്കലീ
വിസ്മൃതി തൻ കബദ്ദവും പേറി
വിരഹത്തിന്റെ അശരീരി മുഴങ്ങുന്ന ,
പ്രേമങ്ങളുടെ തകർന്ന
കല്ലറകൾ തേടി പോകും ..
അവിടെയൊരു ഒഴിഞ്ഞ കല്ലറയിൽ ,
നഷ്ടങ്ങളുടെ നരച്ച തുണികൊണ്ട് മൂടിയ
ബദ്ധങ്ങളുടെ ചങ്ങലയാൽ പൂട്ടിയ
ദ്രവിച്ച മോഹങ്ങളുടെ
ദുർഗദ്ധം വമിക്കുമീ കറുത്ത പേടകം
ഉപേക്ഷിച്ചു പൊട്ടിച്ചിരിച്ചു കൊണ്ട്
ഓടി അകലും,തിരിഞ്ഞു നോക്കാതെ .

നിശബ്ദമയായ ഈ മറവിയുടെ
ആഴങ്ങളിൽ നിന്നും
ഓർമ്മകളുടെ തുരുത്തുകളിലേക്ക്
എനിക്കു ചേക്കേറണം
പൂത്ത ദേവദാരു മരങ്ങൾക്കിടയിലൂടെ
തളിർത്ത മുന്തിരി വള്ളികളും താണ്ടി
മഞ്ഞു തുള്ളി ഉണങ്ങാത്ത
പാരിജാത പൂക്കളെയും നോക്കി
മൂകയാം കുയിലിന്റെ
തിളക്കം മാഞ്ഞ മിഴികളില്ലാത്ത
താഴവരയുടെ അനന്തതയിലെവിടെയോ
സ്വപ്നങ്ങൾ പൂവിടുന്ന
ദേവദാരു മരത്തിന്റെ നിഴലിൽ
എനിക്കൊരിക്കൽ കൂടി ഇരിക്കണം
മരിക്കാത്ത ഓർമ്മകൾ
കുത്തി കുറിക്കുവാൻ
എന്റെ ഭാണ്ടത്തിലെ
അവസാന എഴുത്തോലയും,
തുരുമ്പിച്ച നാരായവും ആയി
ഓർമ്മകളുടെ കൂമ്പാരങ്ങൾക്കിടയിലൂടെ
ഒരു മടക്ക യാത്രയ്ക്കുള്ള സമയവും തേടി
പൂത്ത ദേവദാരുവിന്റെ നിഴലിൽ ..
....


Wednesday, June 5, 2013

സമ്പാദ്യം



അവളുടെ മാറിൽ നീ നിറച്ച മാലിന്യത്തിൽ 
മവളുടെ കണ്ണുകൾ ആണ്ടുപോയി 
അവളുടെ മുലകാമ്പിൽ ഊറിയ ,
വെള്ളം അതുറ്റി കുടിച്ചു വറ്റിച്ചു 
 ഇപ്പോൾ ഞാൻ മെഷിനാൽ 
ആവളുടെ മാറിടം കീറിയാ  രക്തവും  
കോരി കുടിച്ചു തീർക്കുന്നു 
പമ്പ മരിച്ചു ,നിള  മരിച്ചു 
പെരിയാറിൽ ഓളങ്ങൾ വിഷം വമിച്ചു 

നാം ഒരുക്കുന്നു ചിതയീ ധരണിക്ക് 
മണലളന്നളന്നു വിറ്റും 
മരമെന്ന വരമതു അരിഞ്ഞു വീഴ്ത്തി 
നാളെ  നിനക്കായ്‌ ഒരു ചിതയൊരുക്കുവാൻ 
ഒരു കമ്പു പോലും ഇനി ബാക്കി ഇല്ല 
 
മരണം വിതക്കുന്ന കൊതുകിനായി ,
എലിക്കായി,തെരുവിലെ നായക്കായ്‌ 
 മാലിന്യ കേരളം പടുത്തുയർത്തി 

Wednesday, May 8, 2013

യാചകൻ കണ്ട സ്വപ്നം

എനിക്കൊരു മണിവീണ കടമായി തരൂ 
എന്റെ സ്വപ്നങ്ങൾക്കു ഈണമേകാൻ 
 ഈ നിദ്ര എനിക്കിന്നു  നഷ്ടമായാൽ 
എന്റെ കിനാക്കളും എനിക്കന്യമായ് 
ഇപ്പോൾ ഞാനൊരു ധനികനാണ് 
എന്റെ വയറിനു  വിശപ്പിന്റെ നോവില്ല 
 മുടികളിൽ ജടയില്ല, നരയില്ല 
മേനിയിലോ ഇന്ന് ദുർഗദ്ധം ഇല്ല 
കാലിലോ വിലയുള്ള പാദരക്ഷ 
എന്റെ കഴുത്തിൽ പവിഴമാല 
എനിക്കായി നില്ക്കുന്നു പരിചാരകർ 

ഇനി ഉണർന്നാൽ .തിരിച്ചു പോണം 
ആരും വെറുക്കും യാചകനായ് 
ഒരു കുഞ്ഞു ഭാണ്ടത്തിനധിപനായി ,
അന്നത്തിനായി തെരുവിൽ അലയുന്ന
പരിഹാസപാത്രനായ് നില്കുന്ന തെണ്ടി .


Thursday, April 25, 2013

സ്പന്ദനം

എനിക്ക് നീ അവസാനം നല്കിയ 
ചുവന്ന പുഷ്പത്തിന്റെ ദളങ്ങൾ 
ഇന്ന് കൊഴിഞ്ഞു വീണിരിക്കുന്നു 
എന്റെ പ്രിയപ്പെട്ട ചഷകത്തിൽ 
ഞാനാ ഇതളുകൾ പെറുക്കി വെച്ചു .
നിന്റെ മധുരിക്കുന്ന ഓർമ്മകൾക്കൊപ്പം .

നീ  മന്ത്രകോടിയിൽ 
അണിഞ്ഞൊരുങ്ങി 
അപരിചിതന്റെ കാലൊച്ചക്കായി 
കാതോർത്തിരിക്കുന്ന ഇന്ന് 
എനിക്കു മോഹം അതിന്റെ 
നഷ്‌ടമായ വർണ്ണം തിരിച്ചു നല്കാൻ 
 പറ്റിയ നിറം തേടി അലഞ്ഞു 
കണ്ടെത്തിയ നിറങ്ങളൊന്നും 
അതിനു  യോചിക്കുന്നില്ല 
എന്നെനിക്കു തോന്നി .


അവസാനം ഞാൻ  കണ്ടെത്തി 
എന്റെ ചഷകം ആ വർണ്ണത്തിൽ 
നിറഞ്ഞു കവിയുമ്പോൾ 
എന്റെ  വിരലുകൾ സ്പന്ദിക്കുന്നു .
മറുകയ്യിൽ ഞാൻ ബലമായ്‌ 
പിടിച്ച ബ്ലേഡ്     നിലത്തു വീണു ,
നിന്റെ മുറിവേൽപ്പിച്ച ഓർമ്മകൾക്കൊപ്പം...
 

Tuesday, April 16, 2013

പാസ്സ് വേർഡുകൾ

ചുറ്റുപാടും , കാലവും എനിക്ക് പലപ്പോഴായി സമ്മാനിച്ച ഈ ചട്ടകൂടുകൾക്കുള്ളിൽ നിന്നും പുറത്തു ചാടി ഈ ലോകത്തെ നോക്കി ഒന്ന് പൊട്ടിച്ചിരിക്കാൻ ഒരു മോഹം .... 

അദൃശ്യമായ ഈ മേലങ്കിയുടെ ഭാരം ഇന്നെന്നെ അലോസരപ്പെടുത്തുന്നു , , 
അതിനുള്ളിലെ ദുർഗദ്ധം ഇപ്പോൾ എനിക്കസ്സഹനീയമായി തോന്നുന്നു ..
അവസാനം എനിക്ക് ബോധ്യമായി ഇനിയൊരു മോചനം അസാധ്യമാണ് 
എന്റെ ഓട്ടത്തിനിടയിൽ എവിടെയോ ആ മേലങ്കിയുടെ ഹുക്കുകളുടെ 
പാസ്സ് വേർഡുകൾ എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു ..

സുനാമി


ഹൃദയത്തിൽ നിന്നുയർന്ന സുനാമി
 അർത്തലച്ചു തലച്ചോറിലെ
 ഓർമ്മകളെ തുടച്ചുമാറ്റി
 പരഹൃദയം നോക്കി
പാഞ്ഞു പോയപ്പോൾ
 തരിശ്ശായ മനസ്സിനുള്ളിലെ
 നീണ്ട തിരച്ചിലിൽ
എനിക്ക് ലഭിച്ച ചിരട്ടയുമായി
ഞാൻ ഈ തെരുവോരം തേടി എത്തി ............
. വയറിനു വേണ്ടി
വയറിനെ തന്നെ മർദ്ദിക്കുന്ന ഗായകനായി ...

Sunday, November 18, 2012


സംതൃപ്തിയുള്ള വീട്ടിലെ കടുകുമണി ============================== ........................ ഒരിക്കല്‍ ഒരു ഗുരുവിന്റെ അരുകില്‍ ഒരു സ്ത്രീ എത്തി . അവര്‍ വന്ന പാടെ ഗുരുവിനോട് ഓരോ കഷ്ടപ്പാടുകള്‍ പറയാന്‍ തുടങ്ങി , ആ ഗുരു നിശബ്ദനായി എല്ലാം കേട്ടിരുന്നു. അവസാനം ആ സ്ത്രീയോട് പറഞ്ഞു അമ്മെ താങ്കള്‍ ഇപ്പോള്‍ പോകുക ഇനി വരുമ്പോള്‍ ഒരു വിഷമമോ , പ്രയാസമോ ഇല്ലാത്ത ഒരു വീട്ടില്‍ നിന്നും ഒരു കടുക് വാങ്ങി കൊണ്ട് വരുക ഞാന്‍ നിങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റി തരാം . അത് കേട്ടപ്പോള്‍ ആ സ്ത്രീക്ക് വളരെ സന്തോഷമായി ഒരു കടകല്ലേ വേണ്ടു ഇഷ്ടം പോലെ ഞാന്‍ വാങ്ങി കൊണ്ടു വരാം എന്ന് മനസ്സില്‍ വിചാരിച്ചു അവര്‍ യാത്രയായി . പോയ വഴിക്ക് ആദ്യം കണ്ട വലിയ വീട്ടില്‍ തന്നെ അവര്‍ കയറാന്‍ തീരുമാനിച്ചു പുറത്തു നിന്ന് നോക്കിയാല്‍ നല്ല ഒരു മണി മാളിക , പൂന്തോട്ടവും , കാറും , ഒക്കെ ഉള്ള വീട് അവരാ വീട്ടില്‍ കയറി ഗൃഹ നാഥയോട് സംസാരിച്ചു കുറച്ചു സമയം ഇരുന്നു , അപ്പോളേക്കും അവര്‍ ഒരു നൂറു പ്രയാസങ്ങള്‍ പറയാന്‍ തുടങ്ങി ആ പാവം സ്ത്രീ അത് കേട്ട് കടുക് ചോദിക്കാതെ അവടെ നിന്നും ഇറങ്ങി , പിന്നെ കുറെ നടന്നു മറ്റൊരു മണി മാളികയില്‍ ചെന്നു അവ്ടെയും അവരുടെ അനുഭവം വിത്യസ്തമായിരുന്നില്ല . അങ്ങനെ കുറെ ഏറെ വീടുകള്‍ അവര്‍ കയറി ഇറങ്ങി . എല്ലാ വീട്ടിലും ഒന്നല്ലെങ്കില്‍ മറ്റൊരു വിഷമം ഉണ്ട് ഇതെല്ലം കേട്ട് കഴിഞ്ഞപ്പോള്‍ അവര്‍ മനസ്സിലാക്കി എന്റെ വിഷമം ഇവരുടെ ഒക്കെ പ്രയാസങ്ങള്‍ വച്ച് നോക്കുമ്പോള്‍ എത്ര നിസ്സാരമാണ് അപ്പോള്‍ ഞാന്‍ ഇങ്ങനെ നിരാശപ്പെട്ട് നടക്കുന്നത് മണ്ടത്തരമല്ലേ.. ? ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കണം എന്നാ ഗുരു തന്നെ പഠിപ്പിക്കുകയല്ലയിരുന്നോ ..? അങ്ങനെ അവര്‍ സംതൃപ്തിയുള്ള വീട്ടിലെ കടുകുമണി തേടി ഉള്ള യാത്ര നിര്‍ത്തി . സുഹൃത്തുക്കളെ ഇതാണ് നാം ഓരോരുത്തരും ചെയ്യുന്നതും നമ്മുടെ കഴിവുകളും , നമുക്ക് കിട്ടിയ അനുഗ്രഹങ്ങളും , സ്വതന്ത്രവും . തിരിച്ചറിയാതെ മറ്റുള്ളവരുടെ കഴുവുകളില്‍ അസ്സൂയ പൂണ്ടും , തന്റെ ഇല്ലയമകളില്‍ മനം നൊന്തു നമ്മുടെ സമയവും , ശക്തിയും പാഴാക്കുന്നു ഒന്നോര്‍ക്കുക . പുറം മോഡികള്‍ പലതും യഥാര്‍ത്യത്തില്‍ നിന്നും വളരെ അകലെയാകും ... ലോകം അദ്ധ്വാനിക്കുന്നവന്റെതാണ് .. മടിയന്മാര്‍ക്ക് വേണ്ടി ഉള്ളതല്ല ...