ചുവന്ന പുഷ്പത്തിന്റെ ദളങ്ങൾ
ഇന്ന് കൊഴിഞ്ഞു വീണിരിക്കുന്നു
എന്റെ പ്രിയപ്പെട്ട ചഷകത്തിൽ
ഞാനാ ഇതളുകൾ പെറുക്കി വെച്ചു .
നിന്റെ മധുരിക്കുന്ന ഓർമ്മകൾക്കൊപ്പം .
നീ മന്ത്രകോടിയിൽ
അണിഞ്ഞൊരുങ്ങി
അപരിചിതന്റെ കാലൊച്ചക്കായി
കാതോർത്തിരിക്കുന്ന ഇന്ന്
എനിക്കു മോഹം അതിന്റെ
നഷ്‌ടമായ വർണ്ണം തിരിച്ചു നല്കാൻ
പറ്റിയ നിറം തേടി അലഞ്ഞു
കണ്ടെത്തിയ നിറങ്ങളൊന്നും
അതിനു യോചിക്കുന്നില്ല
എന്നെനിക്കു തോന്നി .
അവസാനം ഞാൻ കണ്ടെത്തി
എന്റെ ചഷകം ആ വർണ്ണത്തിൽ
നിറഞ്ഞു കവിയുമ്പോൾ
എന്റെ വിരലുകൾ സ്പന്ദിക്കുന്നു .
മറുകയ്യിൽ ഞാൻ ബലമായ്
പിടിച്ച ബ്ലേഡ് നിലത്തു വീണു ,
നിന്റെ മുറിവേൽപ്പിച്ച ഓർമ്മകൾക്കൊപ്പം...
No comments:
Post a Comment