Wednesday, June 5, 2013

സമ്പാദ്യം



അവളുടെ മാറിൽ നീ നിറച്ച മാലിന്യത്തിൽ 
മവളുടെ കണ്ണുകൾ ആണ്ടുപോയി 
അവളുടെ മുലകാമ്പിൽ ഊറിയ ,
വെള്ളം അതുറ്റി കുടിച്ചു വറ്റിച്ചു 
 ഇപ്പോൾ ഞാൻ മെഷിനാൽ 
ആവളുടെ മാറിടം കീറിയാ  രക്തവും  
കോരി കുടിച്ചു തീർക്കുന്നു 
പമ്പ മരിച്ചു ,നിള  മരിച്ചു 
പെരിയാറിൽ ഓളങ്ങൾ വിഷം വമിച്ചു 

നാം ഒരുക്കുന്നു ചിതയീ ധരണിക്ക് 
മണലളന്നളന്നു വിറ്റും 
മരമെന്ന വരമതു അരിഞ്ഞു വീഴ്ത്തി 
നാളെ  നിനക്കായ്‌ ഒരു ചിതയൊരുക്കുവാൻ 
ഒരു കമ്പു പോലും ഇനി ബാക്കി ഇല്ല 
 
മരണം വിതക്കുന്ന കൊതുകിനായി ,
എലിക്കായി,തെരുവിലെ നായക്കായ്‌ 
 മാലിന്യ കേരളം പടുത്തുയർത്തി 

Wednesday, May 8, 2013

യാചകൻ കണ്ട സ്വപ്നം

എനിക്കൊരു മണിവീണ കടമായി തരൂ 
എന്റെ സ്വപ്നങ്ങൾക്കു ഈണമേകാൻ 
 ഈ നിദ്ര എനിക്കിന്നു  നഷ്ടമായാൽ 
എന്റെ കിനാക്കളും എനിക്കന്യമായ് 
ഇപ്പോൾ ഞാനൊരു ധനികനാണ് 
എന്റെ വയറിനു  വിശപ്പിന്റെ നോവില്ല 
 മുടികളിൽ ജടയില്ല, നരയില്ല 
മേനിയിലോ ഇന്ന് ദുർഗദ്ധം ഇല്ല 
കാലിലോ വിലയുള്ള പാദരക്ഷ 
എന്റെ കഴുത്തിൽ പവിഴമാല 
എനിക്കായി നില്ക്കുന്നു പരിചാരകർ 

ഇനി ഉണർന്നാൽ .തിരിച്ചു പോണം 
ആരും വെറുക്കും യാചകനായ് 
ഒരു കുഞ്ഞു ഭാണ്ടത്തിനധിപനായി ,
അന്നത്തിനായി തെരുവിൽ അലയുന്ന
പരിഹാസപാത്രനായ് നില്കുന്ന തെണ്ടി .


Thursday, April 25, 2013

സ്പന്ദനം

എനിക്ക് നീ അവസാനം നല്കിയ 
ചുവന്ന പുഷ്പത്തിന്റെ ദളങ്ങൾ 
ഇന്ന് കൊഴിഞ്ഞു വീണിരിക്കുന്നു 
എന്റെ പ്രിയപ്പെട്ട ചഷകത്തിൽ 
ഞാനാ ഇതളുകൾ പെറുക്കി വെച്ചു .
നിന്റെ മധുരിക്കുന്ന ഓർമ്മകൾക്കൊപ്പം .

നീ  മന്ത്രകോടിയിൽ 
അണിഞ്ഞൊരുങ്ങി 
അപരിചിതന്റെ കാലൊച്ചക്കായി 
കാതോർത്തിരിക്കുന്ന ഇന്ന് 
എനിക്കു മോഹം അതിന്റെ 
നഷ്‌ടമായ വർണ്ണം തിരിച്ചു നല്കാൻ 
 പറ്റിയ നിറം തേടി അലഞ്ഞു 
കണ്ടെത്തിയ നിറങ്ങളൊന്നും 
അതിനു  യോചിക്കുന്നില്ല 
എന്നെനിക്കു തോന്നി .


അവസാനം ഞാൻ  കണ്ടെത്തി 
എന്റെ ചഷകം ആ വർണ്ണത്തിൽ 
നിറഞ്ഞു കവിയുമ്പോൾ 
എന്റെ  വിരലുകൾ സ്പന്ദിക്കുന്നു .
മറുകയ്യിൽ ഞാൻ ബലമായ്‌ 
പിടിച്ച ബ്ലേഡ്     നിലത്തു വീണു ,
നിന്റെ മുറിവേൽപ്പിച്ച ഓർമ്മകൾക്കൊപ്പം...
 

Tuesday, April 16, 2013

പാസ്സ് വേർഡുകൾ

ചുറ്റുപാടും , കാലവും എനിക്ക് പലപ്പോഴായി സമ്മാനിച്ച ഈ ചട്ടകൂടുകൾക്കുള്ളിൽ നിന്നും പുറത്തു ചാടി ഈ ലോകത്തെ നോക്കി ഒന്ന് പൊട്ടിച്ചിരിക്കാൻ ഒരു മോഹം .... 

അദൃശ്യമായ ഈ മേലങ്കിയുടെ ഭാരം ഇന്നെന്നെ അലോസരപ്പെടുത്തുന്നു , , 
അതിനുള്ളിലെ ദുർഗദ്ധം ഇപ്പോൾ എനിക്കസ്സഹനീയമായി തോന്നുന്നു ..
അവസാനം എനിക്ക് ബോധ്യമായി ഇനിയൊരു മോചനം അസാധ്യമാണ് 
എന്റെ ഓട്ടത്തിനിടയിൽ എവിടെയോ ആ മേലങ്കിയുടെ ഹുക്കുകളുടെ 
പാസ്സ് വേർഡുകൾ എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു ..

സുനാമി


ഹൃദയത്തിൽ നിന്നുയർന്ന സുനാമി
 അർത്തലച്ചു തലച്ചോറിലെ
 ഓർമ്മകളെ തുടച്ചുമാറ്റി
 പരഹൃദയം നോക്കി
പാഞ്ഞു പോയപ്പോൾ
 തരിശ്ശായ മനസ്സിനുള്ളിലെ
 നീണ്ട തിരച്ചിലിൽ
എനിക്ക് ലഭിച്ച ചിരട്ടയുമായി
ഞാൻ ഈ തെരുവോരം തേടി എത്തി ............
. വയറിനു വേണ്ടി
വയറിനെ തന്നെ മർദ്ദിക്കുന്ന ഗായകനായി ...