Wednesday, October 27, 2010

കാലത്തിന്റെ നോക്കുകുത്തികള്‍

കടല്‍ ആര്‍ത്തു ചിരിക്കുകയായിരുന്നു
മൂഡരുടെ ലോകത്തെ നോക്കി എന്തൊക്കെയോ
ഉള്ളില്‍ വച്ചുള്ള ചിരി ആണത്
നിന്റെ മാലിന്യം പാറുന്ന എന്നെ നീ
കൊല്ലല്ലേ കൊല്ലല്ലേ എന്ന് കേഴുകയാണോ
ഞാന്‍ അത് നോക്കി നടക്കുകയായിരുന്നു
എന്‍റെ കാലടികള്‍ വലിച്ചു വലിച്ചു വച്ചു
നഗ്ന പാദനായി ആ പൊള്ളുന്ന വെയിലിനെ
തോല്പിക്കാന്‍ എന്ന പോലെ ഞാന്‍ നടന്നു കൊണ്ടേയിരുന്നു
അപ്പോള്‍ എന്‍റെ കണ്ണില്‍ കനലായിരുന്നു
എല്ലാം ദഹിപ്പിക്കാന്‍ കഴിവുള്ള അഗ്നിയില്‍
നിന്നുമുണ്ടായ കനല്‍ ആ അതെന്നെയും ദാഹിപ്പിക്കുന്നോ
ഞാന്‍ ചുറ്റും നോക്കി വെള്ളമാണ് കടല്‍ വള്ളം
കുടിക്കാന്‍ പറ്റാത്ത വെളളം
ഞാനെന്റെ കൈകള്‍ ചുരുട്ടി കുബിളാക്കി
ഒരു കുബിള്‍ കോരി ഞാന്‍ മൊത്തി കുടിച്ചു
എന്‍റെ പാവങ്ങള്‍ തീരുന്നു എന്ന് ഞാന്‍
എന്നോട് തന്നെ പറഞ്ഞു കോണ്ടേ ഇരുന്നു

ഇനിയും നടക്കണം തീരാത്ത നൊമ്പരവും പേറി അലയുന്ന
കടലിനു സാന്ത്വനവുമായി എനിക്ക് യാത്ര തുടരണം
എന്‍റെ ജരാനര കാലം കാണട്ടെ
എന്‍റെ പോയ്കാലുകള്‍ ആണെന്ന സത്യം
എന്‍റെ രഹസ്യമായി ഞാന്‍ മൂടി വക്കട്ടെ
കഴുകന്മാര്‍ വിലപിച്ചു പോകുന്ന നുറ്റാണ്ട്
എന്‍ പാപമെല്ലാം പേറി അലയട്ടെ

അപ്പോള്‍ ഞാന്‍ കേള്‍ക്കുന്ന ശങ്കൊലി
ഇനി ഞാന്‍ ചെല്ലട്ടെ ആ അടര്‍ കളത്തില്‍
വിധി ഏറ്റു മുട്ടുന്ന പോര്‍ക്കളത്തില്‍
അവിടെ ഞാന്‍ വെറുമൊരു കാല്‍ആളു മാത്രം

എന്‍റെ കൈകള്‍ നീ മുറിച്ചു മാറ്റുന്നുവോ
എന്‍റെ വീരാളി പട്ടു കവര്‍ന്നെടുക്കുന്നോ
എന്‍റെ വാള്‍ നീ പിടിച്ചു വാങ്ങിയാ
പരിച വാങ്ങി വലിച്ചെറിയൂ
ആയുധം ഇല്ലാത്ത പോരാളിയാണ് ഞാനിപ്പോള്‍
എന്‍റെ കണ്ണ് നീ ചൂഴ്ന്നെടുക്കൂ നീ
എന്‍റെ മാറ് നീ പിളര്‍ന്നു നോക്ക്
എന്‍റെ ഹൃദയം നീ പറിചെടുക്കൂ
ഇനി എന്‍റെ രക്തം നീ കുടിച്ചു കൊള്ളു
ഇനി ഉള്ള കബന്ദം ആ കഴുകന്മാര്‍ക്കായി
നീ തന്നെ വെട്ടി മുറിച്ചു നല്‍കൂ
അരുത് നീ എനിക്കായി ചിത ഒരുക്കല്ലേ
അരുത് നീ എനിക്കായി ബലി ഇടല്ലേ
ബാക്കി നിണം ഭൂമിയുടെ ദാഹം ഒടുക്കട്ടെ
എന്‍റെ അസ്ഥികള്‍ നരികള്‍ രുചിക്കട്ടെ
എന്‍റെ ശേഷ ക്രിയ ഋതുക്കള്‍ നടത്തട്ടെ

അപ്പോളും എന്‍റെ ആ ചൂഴ്ന്ന മിഴി ഉള്ള
എന്‍റെ ശിരസു നീ പൊക്കി വക്കൂ
കാലത്തിന് ദൃഷ്ടി പതിയതിരിക്കുവാന്‍
ഒരു നോക്കുകുത്തിയായി ഞാന്‍ നോക്കി നിക്കട്ടെ



സുമേഷ്

Tuesday, October 26, 2010

ജയിക്കാത്തവര്‍ ..ഒരിക്കലും

ജയിക്കാത്തവര്‍ ..ഒരിക്കലും

ഞാന്‍ ചിരിക്കുകയാണ് തുറന്നു കിടക്കുന്ന ജനല്‍ ചില്ലയിലൂടെ
എന്നെ നോക്കുന്നവരെ നോക്കി
അവരെല്ലാം ജയിക്കാന്‍ നോക്കുന്നവര്‍ ആയിരുന്നു
എന്നിട്ടോ എവിടെ ഒക്കെയോ തോറ്റവര്‍
വീണ്ടും വീണ്ടും അവര്‍ തോറ്റു കൊണ്ടേ ഇരുന്നു
ഞാനോ എന്നും തോല്‍വിയെ സ്നേഹിച്ചവന്‍
എനിക്ക് ജയങ്ങളോട് പുച്ഛം ആയിരുന്നു
ആവശ്യം ഇല്ലാത്തപ്പോള്‍ വിരുന്നിനെത്തുന്ന
വിളിക്കാത്ത അധിഥി അതായിരുന്നു എനിക്ക് എന്നും ജയങ്ങള്‍
തോല്‍വിയോ എന്‍റെ സന്തത സഹചാരിയും
എന്നിട്ടും ഒരിക്കലും എനിക്ക് മുഖം മൂടി വേണ്ടിവന്നില്ല
ഞാനാ തോല്‍‌വിയില്‍ പൊട്ടിചിരിച്ചു
ലോകം പൊയ്മുഖം അണിഞ്ഞ അവര്‍ക്കൊപ്പം
എന്നെ പരാജിതന്‍ എന്നു വിളിച്ചു
ഞാനോ ചിരിക്കാത്ത കറുത്ത മുഖമുള്ള അവരെ നോക്കി
എന്‍റെ നരച്ച താടിയില്‍ വെറുതെ വിരലോടിച്ചു
അകലത്തെ പുല്‍ മേടുകളിലെവിടെയോ കുറുനരികള്‍
ഒരിയിടുന്നുണ്ടായിരുന്നു അപ്പോള്‍
എന്‍റെ കാല്‍ക്കീഴിലെ മണ്ണില്‍ ദര്‍ഭ മുനകള്‍ കുരുക്കുന്നത് ഞാനറിഞ്ഞു
നനഞ്ഞ മണ്ണില്‍ ശവം തീനികള്‍ അലയുന്നതും

എന്‍റെ മുഷിഞ്ഞ കുപ്പായത്തിന്റെ കീശയില്‍
കിലുങ്ങുന്ന ചില്ലറ തുട്ടുകള്‍ മാത്രം
ഉറക്കം മാറാത്ത എന്‍റെ കണ്ണുകള്‍ പാതിയേ തുറക്കാന്‍ കഴിയുന്നുള്ളൂ
ഞാന്‍ എന്നിട്ടും ചിരിച്ചു പൊട്ടി പൊട്ടി ചിരിച്ചു
എവിടെയോ ഒരിരുണ്ട കോണില്‍ ഞാന്‍ കണ്ടു
എന്‍റെ സ്വപ്‌നങ്ങള്‍ പേടിച്ചു ഒളിച്ചു നില്‍ക്കുന്നത്
ഞാന്‍ നോക്കിയപ്പോള്‍ അവ കൂടുതല്‍ ഒളിക്കുന്നു
എന്‍റെ സ്വപ്നങ്ങള്‍ പോലും എന്നെ പേടിക്കാന്‍ തുടങ്ങി
എന്‍റെ മുറിക്കു വാതിലുകള്‍ ഇല്ലായിരുന്നു .
എനിക്ക് പേടി ഇല്ല പിന്നെന്തിനു വാതിലുകള്‍
അപ്പോളും ഞാന്‍ ഏകനായിരുന്നു
ഇന്നലെ അവിടുണ്ടായിരുന്ന അവസാനത്തെ കടവാവലും
മറ്റേതോ ദിക്കിലേക്ക് പറന്നു പോയി അവനും എന്നെ ...
ഇല്ല ചിലപ്പോള്‍ പുതിയ ഇണയെ കണ്ടെത്തി കാണും
ഞാന്‍ എന്‍റെ നാണയങ്ങള്‍ എണ്ണാം ഒരിക്കല്‍ കൂടി
എന്നും തെറ്റുന്ന എണ്ണം ഇന്നെങ്ങിലും ശരിയാകുമോ
ഇല്ല ശരി അയാള്‍ ഞാന്‍ വീണ്ടും ജയിക്കും .
ഇനിയും ഞാന്‍ കാത്തിരിക്കാം മറ്റൊരു
തോല്‍വിക്കായി കുനിഞ്ഞ ശിരസോടെ ..