അവളുടെ മാറിൽ നീ നിറച്ച മാലിന്യത്തിൽ 
മവളുടെ കണ്ണുകൾ ആണ്ടുപോയി 
അവളുടെ മുലകാമ്പിൽ ഊറിയ ,
വെള്ളം അതുറ്റി കുടിച്ചു വറ്റിച്ചു 
 ഇപ്പോൾ ഞാൻ മെഷിനാൽ 
ആവളുടെ മാറിടം കീറിയാ  രക്തവും  
കോരി കുടിച്ചു തീർക്കുന്നു 
പമ്പ മരിച്ചു ,നിള  മരിച്ചു 
പെരിയാറിൽ ഓളങ്ങൾ വിഷം വമിച്ചു 
നാം ഒരുക്കുന്നു ചിതയീ ധരണിക്ക് 
 
മണലളന്നളന്നു വിറ്റും 
മരമെന്ന വരമതു അരിഞ്ഞു വീഴ്ത്തി 
നാളെ  നിനക്കായ് ഒരു ചിതയൊരുക്കുവാൻ 
ഒരു കമ്പു പോലും ഇനി ബാക്കി ഇല്ല 
മരണം വിതക്കുന്ന കൊതുകിനായി ,
എലിക്കായി,തെരുവിലെ നായക്കായ് 
 മാലിന്യ കേരളം പടുത്തുയർത്തി 
