Sunday, February 6, 2011

ഓര്‍മ്മകളില്‍ ചേക്കേറിയവര്‍

നീയും മരിച്ചുവോ ചിത്ര ശലഭമേ നിന്നിലെ ..
മോഹ, സ്വപ്നങ്ങളും ഓര്‍മ്മയായി മാറിയോ..

ഇന്നു നീ ഈ നാടിന്‍ ദുഃഖ പുത്രി
കാലം മറക്കാത്ത..
നിന്റെ വിയോഗത്തില്‍
ഏവരും കേഴുന്നു നിനക്ക് വേണ്ടി ..
നിന്റെ സ്വപ്നങ്ങള്‍ പിടഞ്ഞു വീണീ മണ്ണ്
വീണ്ടും കളങ്കിതമായി മാറി
ആശ്വമേധങ്ങള്‍ നടത്തുന്നു കാട്ടാളര്‍
ചോര കൊതിയുമായ് പാഞ്ഞു നടക്കുന്നു
മംസത്തിനായവര്‍ വേട്ടയാടുന്നിവിടെ
ഇരകളെ തേടി കടിച്ചു പറിച്ചവര്‍,
പൊട്ടി ചിരിക്കുന്നെ കേള്‍ക്കുന്നു ഇന്നിവിടെ ,
അലയുന്നു .. ആത്മാക്കള്‍ മോചനം തേടി ഈ
ദൈവത്തിന്‍ സ്വന്തമാം നാട്ടിലൂടെ
എന്നിട്ടുമെന്തേ ഭരണ കൂടങ്ങളെ
നിങ്ങടെ കണ്ണുകള്‍ അട്ഞ്ഞിരിക്കുന്നിവിടെ ..
ലോകമേ ലജ്ജിക്ക നിന്‍ തല താഴ്ത്തുക
മൂടുപടങ്ങളാല്‍ മൂടട്ടെ നിന്‍ മുഖം
കാണുന്നോ നീ ഇന്നാ അമ്മ താന്‍ നൊമ്പരം
ആ ശാപം ഏറ്റാല്‍ നീ കരിഞ്ഞു തീരും ....
കാലമേ, ഉണക്കാത്ത മുറിവുകള്‍ പേറി നീ
കാലനെ പോലെ കടന്നു പോകുമ്പോള്‍
ഇനിയും പിറക്കണോ ശലഭങ്ങള്‍ ഈ മണ്ണില്‍
നിന്‍ മുന്നില്‍ വന്നു കരിഞ്ഞു തീരാന്‍

ശാന്തി നേരുന്നു നിനക്ക് ഞാന്‍ സോദരീ
ഈ നാടിനായി ഞങ്ങള്‍ മാപ്പ് ,,ചോദിക്കട്ടെ
കണ്ണീരില്‍ കുതിര്‍ന്ന മാപ്പ് മാത്രം ബാക്കി .


സുമേഷ്