Monday, August 8, 2011

കര്‍മ്മ സാക്ഷി


പ്രണയം, ചേക്കേറും
ചില്ലകള്‍ തേടി ഞാന്‍
ആകാശ വീഥിയില്‍
യാത്ര തുടരുന്നു
കുങ്കുമം വീണു പടര്‍ന്ന
വഴികളില്‍ കരിന്തിരി
കത്തും നിലവിളക്ക്
എനിക്കിരിക്കാന്‍
സമയമില്ല ഇനിയും
എവിടെയോ നിശബ്ദമായ
പ്രണയത്തിന്റെ
ഒരു നേര്‍ത്ത തേങ്ങല്‍
എന്‍ കണ്‍ പോളകള്‍
അടഞ്ഞു പോകുന്നു
ചുറ്റും ചന്ദന തിരി മണം
എനിക്കും കിട്ടിയൊരു
വെള്ള പുടവ
ഞാന്‍ യാത്ര തുടരുന്നു
കണ്ണീര്‍ ഇല്ലാത്ത വഴികള്‍
തേടി എനിക്കിപ്പോള്‍
അഗ്നിയെ പേടി ഇല്ല
എനിക്കായി അഗ്നിയും
കര്‍മ്മം തുടര്‍ന്നു

Monday, July 25, 2011

അസ്തമയം തിരയുന്നവര്‍

ഞാന്‍ തിരയുകയാണ് ഇന്നെന്‍റെ ജരാനരകളെ
കാലമേ എന്തിനു നീ അതു മാത്രം ഒളിച്ചു വച്ചിരിക്കുന്നു
എന്‍റെ ജരാനര ഒന്ന് ഞാന്‍ അണിഞ്ഞു കൊള്ളട്ടെ
എന്‍റെ മനസ്സിന്റെ ഉള്ളില്‍ ഞാന്‍ സൂക്ഷിച്ച
കടും കളറുള്ള ചായകൂട്ടുകള്‍ വാരി ഒഴിച്ച്
ഞാന്‍ അതിനൊരു വര്‍ണ്ണം കൊടുക്കട്ടെ
എന്‍റെ മൂശയില്‍ വിരിഞ്ഞ ബിംബങ്ങള്‍
എല്ലാം അപൂര്‍ണ്ണം ആയിരുന്നോ ?
ഞാന്‍ കൊളുത്തിയ നിലവിളക്ക്
എന്നും കരുന്തിരി വെട്ടമേ നിനക്ക് തന്നുള്ളൂ
എന്നിട്ടും ,കാലം എന്‍റെ സുന്ദരമായ മൂടുപടം
വലിച്ചു മാറ്റി ഹോ ഞാന്‍ എന്‍റെ
കണ്ണ് പൊത്തി പോയി എന്‍റെ ജരാനര
എനിക്ക് കിട്ടിയിരിക്കുന്നു എനിക്ക്
ലോകത്തോട്‌ വിളിച്ചു പറയാന്‍ വാക്കുകള്‍
പോലും ഇല്ലാതെ ഞാന്‍ ഓടി എന്‍റെ ജന്മത്തിന്‍
മറുകരയിലേക്ക് അപ്പോള്‍ അകലെ ഞാന്‍ കണ്ടു
രണ്ടു സുന്ദരമായ കണ്ണുകള്‍ എന്നെ നോക്കി നില്‍ക്കുന്നു
അവള്‍ സുന്ദരി ആയിരുന്നു ,നെറ്റിയില്‍ ചന്ദനവും
നുണക്കുഴിയും വെളുത്ത പുടവയും തുളസി
കതിരും,നീണ്ട മുടിയും എല്ലാം അവള്‍ക്കുണ്ടായിരുന്നു
അസ്തമയ സൂര്യന്റെ പൊന്‍ കിരണങ്ങള്‍
അവളെ അസൂയയോടെ തഴുകുന്നോ ?
ആ കണ്ണുകളില്‍ എന്‍റെ രൂപം ചെറുതായി
ചെറുതായി അകന്നു പോകുകയവാം
ആ മിഴികളില്‍ നീര്‍ നിറഞ്ഞിരിക്കാം.
എങ്കിലും ഇനിയും ഒരു തിരിച്ചു പോക്ക് എനിക്ക് വയ്യ
എന്നും എനിക്ക് നഷ്ടങ്ങാന്‍ മാത്രമായിരുന്നു ബാക്കി
ഈ മണ്ണില്‍ ആദ്യമായി ഞാന്‍ കരഞ്ഞപ്പോള്‍
അവരെന്റെ പൊക്കിള്‍ കൊടി അറുത്തു
അങ്ങനെ അമ്മയുമായുള്ള ആ ബന്ധം എനിക്ക് നഷ്ടമായി
കാലം എന്‍റെ ശൈശവവും,ബാല്യവും ,കൌമാരവും
യൌവനവും എല്ലാം ഋതുക്കള്‍ കടന്നു കടന്നു പോയപ്പോള്‍
എന്നില്‍ നിന്നും ഒന്നൊന്നായി കവര്‍ന്നെടുത്തു
ഇന്ന് എനിക്ക് ഇരന്നു വാങ്ങിയാ ജരാനര മാത്രം ബാക്കി
ഹഹഹ ഇപ്പോള്‍ എനിക്കായി ഒന്നും ഇല്ല
ഞാന്‍ നഗ്നന്‍ ആണ് പക്ഷെ എനിക്ക് ലജ്ജ ഇല്ല
എന്തിനു , ഇനി എനിക്ക് നഷ്ടപ്പെടാന്‍
ഒരു പിടി വെണ്ണീര്‍ കൂടി ബാക്കി ..
അതിനുള്ള മണ്‍ കലവും അവര്‍ ഒരുക്കിയിരിക്കുന്നു ...

Monday, April 25, 2011

മടക്കയാത്ര

മനുഷ്യന്‍ വിഷമഴ പെയ്യിക്കുന്ന നാട്ടിലേക്കു ഒരിക്കല്‍ ഒരു കുഞ്ഞു ശലഭം വഴി തെറ്റി എത്തി
ഒരായിരം സ്വപ്‌നങ്ങള്‍ പിടഞ്ഞു വീണ ആ മണ്ണിലൂടെ കഥ ഒന്നും അറിയാതെ തന്‍റെ കുഞ്ഞി ചിറകുകള്‍ വീശി അവള്‍
കടന്നി ചെന്നു . അപ്പോളാണ് അവളൊരു കാഴ്ച കണ്ടത് തന്നെ നോക്കി ഒരു പാവം പുല്‍ച്ചാടി ഇരിക്കുന്നു .
ഒരു കണ്ണ് മാത്രമുള്ള , ചാടുവാന്‍ പോലും വയ്യാത്ത പാവം പുല്‍ച്ചാടി . ശലഭം ചോദിച്ചു കൂട്ടുകാരാ എന്താണ് നിനക്ക് പറ്റിയത് ?
എവിടെ നിന്റെ കണ്ണുകള്‍ എന്തേ ചാടാന്‍ പറ്റാതെ ? എന്തോ പറയാന്‍ ശ്രമിച്ചിട്ടും അവന്‍ ഒന്നും പറഞ്ഞില്ല അതിന്‌ മുമ്പേ
ആ മണ്ണില്‍ അവന്‍ പിടഞ്ഞു വീണു .
ശലഭം വീണ്ടും പറന്നു അപ്പോള്‍ അവള്‍ കണ്ടു ഒരു കിളിഅമ്മയെ ,ശലഭത്തെ കണ്ടു ആ അമ്മ കിളി പറന്നു വന്നു എന്തേ നീ ഇവിടെ?
പോകൂ കുഞ്ഞേ ഇവിടെ നിന്നു ഇത് ചെകുത്താന്റെ താഴ്വരയാണ്. ജീവന് പുല്ലു വില ഇല്ലാത്ത താഴ്വര ,
സ്വന്തം ലാഭത്തിനു വേണ്ടി അന്യന്റെ ജീവന്‍ പോലും വില്‍ക്കാന്‍ മടിക്കാത്ത മനുഷ്യര്‍
ചെകുത്താന് തീറു കൊടുത്ത ഭൂമി, ഇവിടെ ഓരോ ഇലത്തുമ്പിലും മരണംപതിയിരിക്കുന്നു,
ഇവിടുത്തെ മണ്ണ് അമ്മമാരുടെ കണ്ണീരിനായി ദാഹിക്കുന്നു ഞങ്ങള്‍ ഒക്കെ പരീക്ഷണവസ്തുക്കള്‍ മാത്രം നിനക്കും ആകണോ
മറ്റൊരു ബലിയാട്? എന്‍റെ കുഞ്ഞുങ്ങള്‍ എല്ലാം ഈ വിഷത്തില്‍ ഇല്ലാതായി ഞാന്‍ മാത്രം ഇനിയും ബാക്കി കാലത്തിന് കഥ പറഞ്ഞു കൊടുക്കാന്‍
നിനക്കറിയുമോ കുഞ്ഞേ വിഷം വീണു മലീമസ്സം ആയ ഈ ഭൂമിയുടെ തേങ്ങല്‍ എന്‍റെ ഉറക്കം കെടുത്തുന്നു . ഒരിക്കല്‍ ഇവിടെ ഉണ്ടായിരുന്നു
ഒത്തിരി കിളികളും ,പാറ്റകളും ,പാമ്പുകളും ,എല്ലാം ഉണ്ടായിരുന്നു മനുഷ്യന്‍റെ പണ കൊതിയില്‍ അതെല്ലാം വിഷ മഴയില്‍ ഇല്ലാതെ ആയി ഒരിറ്റു
ജലം പോലും കിട്ടാതെ , വിഷ മയമില്ലാത്ത ഒരിത്തിരി ആഹാരം പോലും കിട്ടാതെ .വയ്യ കുഞ്ഞേ ഇനിയും നീ കൂടി ഇവിടെ... വേണ്ട മടങ്ങൂ
ഈ വിഷ ഭൂമിയില്‍ നിന്നും .
ഇവിടെ മനുഷ്യ കുഞ്ഞുങ്ങള്‍ പോലും ജീവിക്കയാണ് ജീവച്ചവങ്ങളായി അന്ധരും, മൂകരും ,ബധിരരും.ബുദ്ധി മദ്ധ്യം വന്നവരും ആയി അത് പോലും കാണാന്‍ കഴിയാത്തവര്‍
നമ്മുടെ കണ്ണീരു കാണുമോ ? ആ അമ്മമാര്‍ ഒഴുക്കിയ കണ്ണീര്‍ ആരും കണ്ടില്ല , ഇവിടുത്തെ കാറ്റിന് പോലും വിഷത്തിന്റെ ഗന്ധമാണ് . നിന്റെ കുഞ്ഞു
ശരീരത്തിന് അത് താങ്ങാന്‍ കഴിയില്ല . കുഞ്ഞേ ഇവടെ ഇപ്പോള്‍ പൂക്കള്‍ പോഴും വിരിയാറില്ല അഥവാ വിരിഞ്ഞാലും അതിനുള്ളില്‍ തേനിനു പകരം
വിഷം ആയിരിക്കും ആരോ മണ്ടന്മാര്‍ക്കായി കണ്ടു പിടിച്ച കൊടും വിഷം . നീ പോകൂ ദൂരേക്ക്‌ ദൂരേക്ക്‌ ഇവിടുന്നുള്ള കാറ്റ് പോലും എത്താത്ത
ദൂരേക്ക്‌ ........... ആ അമ്മകിളി പറഞ്ഞു കൊടുത്ത വഴിയിലൂടെ ആ കണ്ണീര്‍ കഥ കെട്ട വേദനയോടെ കുഞ്ഞു ശലഭം പറന്നു പോയ്കൊണ്ടിരുന്നു
അപ്പോള്‍ ആ മരത്തിന്റെ കൊമ്പിലിരുന്ന കിളിയെ അകലെ കശുമാവിന്‍ പൂങ്കുലകള്‍ വകഞ്ഞു മാറ്റി മരണം തുറിച്ചു നോക്കുന്നുണ്ടായിരുന്നു,
തന്‍റെ ഒരിരയെ നഷ്ടപ്പെടുത്തിയ പകയോടെ .രക്തം ഒലിക്കുന്ന പല്ലുകളും , ചുവന്ന കണ്ണുകളുമായി .
ആപ്പോളും അവന്‍റെ കയ്യില്‍ ഒരു മനുഷ്യ കുഞ്ഞിന്റെ ജീവനു വേണ്ടി ഉള്ള പിടച്ചില്‍ ഇല്ലാതായി കൊണ്ടേയിരുന്നു ..................



എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തില്‍ പൊലിഞ്ഞു പോയ എന്‍റെ സ്വന്തം സഹോദരങ്ങള്‍ക്കായി ,അവിടെ നിസ്സഹായരായി പോയ മ്മമാര്‍ക്കായി
വേദനയോടെ.......സുമേഷ്

Sunday, February 6, 2011

ഓര്‍മ്മകളില്‍ ചേക്കേറിയവര്‍

നീയും മരിച്ചുവോ ചിത്ര ശലഭമേ നിന്നിലെ ..
മോഹ, സ്വപ്നങ്ങളും ഓര്‍മ്മയായി മാറിയോ..

ഇന്നു നീ ഈ നാടിന്‍ ദുഃഖ പുത്രി
കാലം മറക്കാത്ത..
നിന്റെ വിയോഗത്തില്‍
ഏവരും കേഴുന്നു നിനക്ക് വേണ്ടി ..
നിന്റെ സ്വപ്നങ്ങള്‍ പിടഞ്ഞു വീണീ മണ്ണ്
വീണ്ടും കളങ്കിതമായി മാറി
ആശ്വമേധങ്ങള്‍ നടത്തുന്നു കാട്ടാളര്‍
ചോര കൊതിയുമായ് പാഞ്ഞു നടക്കുന്നു
മംസത്തിനായവര്‍ വേട്ടയാടുന്നിവിടെ
ഇരകളെ തേടി കടിച്ചു പറിച്ചവര്‍,
പൊട്ടി ചിരിക്കുന്നെ കേള്‍ക്കുന്നു ഇന്നിവിടെ ,
അലയുന്നു .. ആത്മാക്കള്‍ മോചനം തേടി ഈ
ദൈവത്തിന്‍ സ്വന്തമാം നാട്ടിലൂടെ
എന്നിട്ടുമെന്തേ ഭരണ കൂടങ്ങളെ
നിങ്ങടെ കണ്ണുകള്‍ അട്ഞ്ഞിരിക്കുന്നിവിടെ ..
ലോകമേ ലജ്ജിക്ക നിന്‍ തല താഴ്ത്തുക
മൂടുപടങ്ങളാല്‍ മൂടട്ടെ നിന്‍ മുഖം
കാണുന്നോ നീ ഇന്നാ അമ്മ താന്‍ നൊമ്പരം
ആ ശാപം ഏറ്റാല്‍ നീ കരിഞ്ഞു തീരും ....
കാലമേ, ഉണക്കാത്ത മുറിവുകള്‍ പേറി നീ
കാലനെ പോലെ കടന്നു പോകുമ്പോള്‍
ഇനിയും പിറക്കണോ ശലഭങ്ങള്‍ ഈ മണ്ണില്‍
നിന്‍ മുന്നില്‍ വന്നു കരിഞ്ഞു തീരാന്‍

ശാന്തി നേരുന്നു നിനക്ക് ഞാന്‍ സോദരീ
ഈ നാടിനായി ഞങ്ങള്‍ മാപ്പ് ,,ചോദിക്കട്ടെ
കണ്ണീരില്‍ കുതിര്‍ന്ന മാപ്പ് മാത്രം ബാക്കി .


സുമേഷ്