ഞാന്‍ നടന്നോട്ടെ ?  നിനക്കായി തീര്‍ത്ത സ്നേഹവും നെഞ്ചില്‍ പേറി ആ സ്നേഹത്തിന്റെ ആ ഭാണ്ടം ഇന്നെന്നെ വേദനിപ്പിക്കുന്നു .
എനിക്ക് കാണാം നിന്നെ അകലെ ആ കുന്നിന്റെ മുകളില്‍ ബട്ട് എനിക്കെതന്‍ കഴിയുന്നില്ല ഞാന്‍ ഈ ഭാണ്ടവും പേറി അടുത്തടുത്ത് എത്തും തോറും താന്‍ അകന്നകന്നു പോകുന്നു  പറ്റില്ല ഈ സ്നേഹം  ഇന്നെന്‍റെ മനസ്സിനെ കൊല്ലുന്നു എന്നിട്ടും ഞാന്‍ നോക്കുകയാണ് തന്‍റെ അടുത്തെത്താന്‍ പറ്റുന്നില്ല താന്‍ വളരെ അകലെയാണ് അതിനു ചുറ്റും മുള്ളുകളും പടപ്പുകളും ആണ് കഴിയുന്നില്ല ഞാന്‍  തോല്‍ക്കുന്നു ഇവിടെ എന്‍റെ സ്നേഹം  നിന്നെ വീര്‍പ്പു മുട്ടിക്കുന്നു അകലെ നീ എന്നെ കയ്യാട്ടി വിളിക്കുന്നുണ്ട് പിന്നെയും ഞാന്‍ ഓടിയെത്താന്‍ നോക്കുകയാണ് അപ്പോളും നീ അകന്നു അകന്നു പോകുന്നതായി എനിക്ക് തോന്നുന്നു. 
അന്നു നീ  ബന്ധങ്ങളുടെ വേലിക്കെട്ടുകളില്‍ നീ കുരുങ്ങി കിടക്കുകയായിരുന്നു   , അവ നിന്നെ വലിച്ചു കൊണ്ട് പോകുന്നതായി ഞാന്‍ കാണുന്നു ഞാന്‍ തടഞ്ഞു  അവര്‍ക്ക് എന്നിലും കൂടുതല്‍  ശക്തി ഉണ്ടായിരുന്നു  ഞാന്‍ തോറ്റു പോയി അവരായിരുന്നു ആ താഴ്വരങ്ങളിലൂടെ നിന്നെ വലിച്ചിഴച്ചു ആ മലയുടെ മുകളില്‍ ബന്ധിച്ചത് 
എന്‍റെ കാലുകള്‍ മുള്ളുകള്‍ തറച്ചു നീറുന്നു പക്ഷെ നിന്നോടുള്ള സ്നേഹത്തില്‍ അതെനീക്കു അറിയാന്‍  കഴിഞ്ഞില്ല നീ മാത്രമയിരുന്നു എന്‍റെ മുന്നില്‍ നിന്റെ കാറ്റില്‍ പറക്കുന്ന മുടിയും എന്നെ വിളിക്കുന്ന കൈകളും മാത്രമായിരുന്നു ഇപ്പോള്‍ ഞാനറിയുന്നു എന്‍റെ കാലിന്റെ വേദന, അതിലും അധികമായി  അന്നത്തെ അസ്തമയ സൂര്യന്‍ ചൊരിഞ്ഞ ചുവന്ന വെളിച്ചം എന്‍റെ ഹൃദയത്തെ വേദനിപ്പിച്ചു ഞാന്‍ സൂര്യനെ ശപിച്ചു'
, പിന്നെ കേണു പറഞ്ഞു എനിക്ക് തരൂ കുറച്ചു സമയം കൂടി ഇല്ല അതവന്‍ കേട്ടില്ല ഞാന്‍ 
തളര്‍ന്ന കാലുകളുമായി   ആ ഭാണ്ടവും പേറി  നിന്ന്റെ അടുക്കലെത്താന്‍ കഴിയാതെ വീണപ്പോള്‍ ഞാന്‍ കണ്ടു അന്നത്തെ പകലിനെ കൂടെ നീയും ഇരുളില്‍ മറഞ്ഞു മറഞ്ഞു  പോകുന്നു., പിന്നെ ഞാന്‍ വീണും പിടഞ്ഞും ഒരു അനധനെ പോലെ  കയറുകയാണ് ഈ മല അകലെ ഞാന്‍ കടന്നു വന്ന താഴ്വാരങ്ങളില്‍ 
വസന്തവും , ഗ്രീഷ്മവും , ശിശിരവും ഹേമന്തവും ,വര്‍ഷവും എല്ലാം കടന്നു പോയ്കൊണ്ടിരുന്നു 
ഞാന്‍ ഒന്നുമറിഞ്ഞില്ല എന്‍റെ കണ്ണില്‍ ഇരുള്‍ മാത്രമായിരുന്നു ഇരുള്‍ മാത്രം നീ അകന്നകന്നിരുളില്‍ മറഞ്ഞപ്പോള്‍ എന്‍റെ കണ്ണിലെ വെളിച്ചവും എനിക്കന്യമായി എങ്കിലും ഞാന്‍ ഒന്ന് മുറുകെ പിടിച്ചു എന്‍റെ നെഞ്ചോടു ചേര്‍ത്ത് എന്‍റെ തളര്‍ന്ന കൈകള്‍ കൊണ്ട് ഭ്രാന്തമായ ആവേശത്തോടെ ആര്‍ക്കും കൊടുക്കില്ല എന്ന വാശിയോടെ എന്നും നിനക്ക്  മാത്രമായി ഞാന്‍ കരുതിയ , എന്നും നിനക്ക്  തരാന്‍ ഞാന്‍ സൂക്ഷിച്ച ആ സ്നേഹം  , ഇന്നെന്‍റെ വിരലുകള്‍ ശോഷിച്ചിരിക്കുന്നു . മുടിയും  തടിയും വളര്‍ന്നിരിക്കുന്നു , പല്ലുകംല്‍ കൊഴിഞ്ഞു വീണിരിക്കുന്നു , വസ്ത്രങ്ങള്‍ കീറി അഴുക്കുകള്‍ പുരണ്ടിരിക്കുന്നു . നിനക്കെന്നെ തിരിച്ചറിയാന്‍ കഴിയുമോ എന്നെനിക്കു ഉറപ്പില്ല എങ്കിലും ഞാന്‍ എന്‍റെ പ്രദീക്ഷയോടെ  നിനക്കായി കാത്തിരിക്കയെങ്കിലും ചെയ്തോട്ടെ?  എന്നെങ്കിലും നിനക്കായി എന്‍റെ കയ്യിലെ സ്നേഹത്തിന്റെ ഭാണ്ഡം  താരമെന്ന സ്വപ്നവുമായി ..................... എങ്കിലും
sumesh kp
23-12-2010
Wednesday, December 22, 2010
Subscribe to:
Comments (Atom)
